കാണാതായ 17 പേർ അഫ്ഘാനിസ്ഥാനിലോ സിറിയയിലോ ?

കേരളത്തിൽനിന്ന് കാണാതായ 17 മലയാളികൾ ഇന്ത്യ വിട്ടത് ഇറാനിലേക്കുള്ള ടൂറിസ്റ്റ് വിസയിലെന്ന് സംശയിക്കുന്നതായി അന്വേഷണ സംഘം.
സ്ത്രീകളും കുട്ടികളുമുൾപ്പെടെ 17 പേരാണ് ടെഹ്രാനിലേക്ക് കടന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് ദ ഹിന്ദു ദിനപത്രം റിപ്പോർട്ട് ചെയ്തു. ഇവരെ കണ്ടെത്താൻ ഇന്ത്യ ഇറാന്റെ സഹയാം തേടിയിരിക്കുകയാണ്.
വിഭാഗം കാണാതായവരുടെ വിവരങ്ങൾ ഇറാനിലെ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയിട്ടുണ്ടെന്ന് മുതിർന്ന് ഇന്റലിജൻസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കാണാതായവരിൽ ഒമ്പത് പുരുഷൻമാരും നാല് സ്ത്രീകളും ഒരു കുഞ്ഞും ഒരു നവജാത ശിശുവും ഉൾപ്പെടും. മൂന്ന് പേർ ഗർഭിണികളുമാണ്.
രണ്ട് വ്യത്യസ്ത ഗ്രൂപ്പുകളായി തിരിഞ്ഞ് ഒരു മാസം മുമ്പാണ് ഇവർ ഇന്ത്യ വിട്ടതെന്നും ഇന്റലിജൻസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഒരു ഗ്രൂപ്പ് മസ്‌കറ്റിലും രണ്ടാമത്തെ ഗ്രൂപ്പ് ദുബായിലുമാണ് എത്തിച്ചേർന്നത്.
മസ്‌കറ്റിൽനിന്നും ദുബായിൽനിന്നും ഇവർ ടെഹ്രാനിലേക്കു വിമാന മാർഗ്ഗം എത്തിച്ചേരുകയായിരുന്നു. തുടർന്ന് ഇവർ അഫ്ഘാനിസ്ഥാനിലേക്കോ അല്ലെങ്കിൽ ഇറാഖിലേക്കോ അവിടെ നിന്ന് സിറിയയിലേക്കോ കടന്നിരിക്കാൻ സാധ്യതയുള്ളതായും ഉദ്യോഗസ്ഥൻ അറിയിച്ചു.
കാണാതായ മുഴുവൻ പേരും കാസർഗോഡ് ജില്ലയിൽനിന്നുള്ളവരാണ്. ബന്ധുക്കളുമായി ഇവർ ബന്ധപ്പെടുന്നതായും സന്ദേശങ്ങൾ അയക്കുന്നതായും ബന്ധുക്കൾതന്നെ അറിയിച്ചിരുന്നു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here