ഒപ്പം എഡിറ്റ് ചെയ്യുന്നത് അല്‍ഫോണ്‍സ് പുത്രന്‍!

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ഒപ്പം സിനിമയുടെ  ട്രെയിലര്‍ എഡിറ്റ് ചെയ്യുന്നത് അല്‍ഫോണ്‍സ് പുത്രന്‍. ഫെയ്സ് ബുക്കിലൂടെ പ്രിയദര്‍ശനാണ് ഇക്കാര്യം അറിയിച്ചത്. ഗീതാഞ്ജലിക്ക് ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന ചിത്രമാണ് ഒപ്പം. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. ഒരു അന്ധന്റെ വേഷമാണ് ചിത്രത്തില്‍ മോഹന്‍ലാലിന്. ഗോവിന്ദ് വിജയന്റെ കഥയ്ക്ക് പ്രിയദര്‍ശന്‍ തന്നെയാണ് തിരക്കഥ എഴുതുന്നത്. സിദ്ദിഖ്, രണ്‍ജിപണിക്കര്‍, കലാഭവന്‍ ഷാജോണ്‍, ചെമ്പന്‍ വിനോദ്, മാമുക്കോയ, ഹരീഷ് കണാരന്‍, ബാലാജി, കലാശാല ബാബു, അനുശ്രീ, കവിയൂര്‍ പൊന്നമ്മ, ശ്രീലത, അഞ്ജലി അനീഷ്, സോന, ശില്പാ രമേഷ്, ബേബി മീനാക്ഷി, ബിന്ദു മുരളി എന്നിവരും സിനിമയില്‍ വേഷമിടുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top