സ്‌കൂളിലെ ഉച്ചക്കഞ്ഞിയിൽ വിഷം കലർത്തി

കൊല്ലത്ത് എൽ പി സ്‌കൂളിലെ ഉച്ചക്കഞ്ഞിയിൽ വിഷം കലർത്തിയതായി കണ്ടെത്തി. കൊല്ലം പുനലൂർ ചെമ്പനരുവി സെന്റ് പോൾ എം.എസ്.സി എൽ.പി സ്‌കൂളിലെ ഉച്ചക്കഞ്ഞിയിലാണ് വിഷം കലർത്തിയതായി കണ്ടെത്തിയിരിക്കുന്നത്.
സ്‌കൂളിൽ ഉച്ചഭക്ഷണം തയ്യാറാക്കുന്ന കഞ്ഞിപ്പുരയിൽ നിന്ന് ഒരാൾ ഇറങ്ങിപ്പോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അധ്യാപകർ പരിശോധന നടത്തിയപ്പോഴാണ് ഭക്ഷണത്തിൽ വിഷം കലർത്തിയിരിക്കുന്നതായി കണ്ടെത്തിയത്.
തുടർന്ന് പൊലീസിനും ആരോഗ്യ വകുപ്പ് അധികൃതർക്കും പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആരാണ് ഭക്ഷണത്തിൽ വിഷം കലർത്തിയതെന്ന് വ്യക്തമല്ല. എന്നാൽ സംഭവത്തിന് പിന്നിൽ വ്യാജമദ്യ നിർമ്മാതാക്കളാണെന്നാണ് സൂചന. കുട്ടികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് മുമ്പ് തന്നെ, വിഷം കലർന്നത് അധ്യാപകർ കണ്ടെത്തിതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. സംഭവത്തില്‍ സത്യന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here