Advertisement

മകന്റെ മരണത്തിലും തളരാതെ

July 19, 2016
0 minutes Read

മകന്റെ മരണത്തിലും തളരാതെ മറ്റുള്ളവർക്ക് ജീവനേകാൻ തയ്യാറായ വിശാലിന്റെ അച്ഛൻ സതീശൻ നായരെ ആരോഗ്യമന്ത്രി കെ കെ ശൈലജ ആശ്വസിപ്പിച്ചു.

മെഡിക്കൽകോളേജ് ആശുപത്രിയിൽ നേരിട്ടെത്തിയാണ് ശൈലജ ടീച്ചർ സതീശൻ നായരെ ആശ്വസിപ്പിച്ചത്. മകന്റെ അകാല വിയോഗത്തിന്റെ തീവ്രദു:ഖത്തിലും മറ്റുള്ളവരിലൂടെ വിശാൽ ജീവിക്കട്ടെ എന്ന ആ അച്ഛന്റെ ദൃഢ നിശ്ചയത്തെ അഭിനന്ദിക്കാനും മന്ത്രി മറന്നില്ല.

ഈ മാസം 16ന് വൈകുന്നേരം സ്‌കൂൾവിട്ട് വീട്ടിലേക്ക് പോവുംവഴിയാണ് വിശാൽ അപകടത്തിൽ പെട്ടത്. കാറിടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിശാലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മസ്തിഷ്‌ക മരണം സംഭവിച്ച വിശാലിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബാംഗങ്ങൾ
തീരുമാനിക്കുകയായിരുന്നു.ഹൃദയം ,കരൾ,വൃക്കകൾ എന്നിവയാണ് ദാനം ചെയ്യുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top