വിവാഹം സ്വർഗത്തിലായിരുന്നു!

നമ്മുടെ പ്രിയപ്പെട്ട ബോളിവുഡ് താരങ്ങളൊക്കെ വിവാഹവേളയിൽ എങ്ങനെയായിരുന്നുവെന്ന് അറിയേണ്ടേ. ഈ ചിത്രങ്ങൾ കണ്ടുനോക്കൂ
തീരെ ചേർച്ചയില്ലാത്ത ജോടി എന്ന് പഴികേട്ടവരായിരുന്നു കജോളും അജയ്ദേവ്ഗണും.എന്നാൽ,ആ ആരോപണങ്ങളൊക്കെ തെറ്റിദ്ധാരണകളായിരുന്നെന്ന് ജീവിതം കൊണ്ട് അവർ തെളിയിച്ചു. 1999ലാണ് മഹാരാഷ്ട്രിയൻ ആചാരപ്രകാരം ഇരുവരും വിവാഹിതരായത്.
ഏഴു വർഷത്തെ പ്രണയത്തിനു ശേഷമാണ് ജാക്കി ഷ്റോഫും ആയിഷ ദത്തും 1987ൽ വിവാഹിതരായത്.
2015ൽ ഏറെ ശ്രദ്ധിക്കപ്പെട്ട താരവിവാഹങ്ങളിലൊന്നായിരുന്നു ഷാഹിദ് കപൂറിന്റേതും മീരാ രാജ്പുതിന്റേതും. പരമ്പരാഗത പഞ്ചാബി രീതിയിലായിരുന്നു ഇവരുടെ വിവാഹം.
2011ലാണ് അനുരാഗ് കശ്യപും കൽക്കി കേക്ലെനും വിവാഹിതരായത്. 2 വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.
2008ൽ ഗോവയിൽ വച്ചാണ് സഞ്ജയ് ദത്തും മാന്യതയും വിവാഹിതരായത്.
കരിഷ്മ കപൂറും സഞ്ജയ് കപൂറും വിവാഹവേളയിൽ
ഹൃതിക് റോഷനും സൂസന്ന ഖാനും മെഹന്ദിക്കിടയിൽ. 2000ലായിരുന്നു ഇവർ വിവാഹിതരായത്.
അഭിഷേക് ബച്ചനും ഐശ്വര്യാ റായിയും വിവാഹച്ചടങ്ങുകൾക്കിടെ. 2007ലായിരുന്നു ബി ടൗൺ ആഘോഷമാക്കിയ ആ വിവാഹം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here