തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ സംഘർഷം

വീണ്ടും അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിൽ സംഘർഷം. തിരുവനന്തപുരം വഞ്ചിയൂർ കോടതി പരിസരത്തെത്തിയ ഏഷ്യാനെറ്റ് ന്യൂസിന്റെ വാഹനം അഭിഭാഷകർ അടിച്ച് തകർത്തു. ജീവൻ ടി വിയുടെ റിപ്പോർട്ടർക്കും പരിക്കേറ്റു.

കോടതി സമുച്ചയത്തിലുണ്ടായിരുന്ന മീഡിയാ റൂം അഭിഭാഷകർ ബലംപ്രയോഗിച്ച് പൂട്ടിച്ചു. മാധ്യമ പ്രവർത്തകരെ നാലാംലിംഗക്കാരെന്ന് അധിക്ഷേപിച്ച് കേടതി വളപ്പിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. മാധ്യമ പ്രവർത്തകർക്ക് നേരെ അഭിഭാഷകർ കല്ലെറിയുകയും ഗെയ്റ്റ് പൂട്ടിയിട്ട് വെല്ലുവിളിക്കുകയുമായിരുന്നു.

സംഘർഷത്തിൽ ഒരു വക്കീൽ ഗുമസ്തനും പരിക്കേറ്റു. പരിക്കിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച അദ്ദേഹത്തിന്റെ തലയിൽ മൂന്ന് സ്റ്റിച്ചുകളിട്ടിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top