ഇതൊക്കെ രഹസ്യങ്ങളാണ്!!

കബാലിയെക്കുറിച്ച് അധികമാർക്കും അറിയാത്ത ചില കാര്യങ്ങൾ ഉണ്ട്.
- 1992ല്‍ “പാണ്ടിയന്‍” എന്ന സിനിമ റിലീസായതിന് ശേഷം
എ.സ്പി ബാലസുബ്രമണ്യം ഇല്ലാതെയുള്ള രജനിയുടെ ആദ്യത്തെ ചിത്രമാണ് കബാലി. - സിനിമയിലെ സൂപ്പര്‍ഹിറ്റ് ഗാനം ‘നെരുപ്പ് ഡാ’ അരുണ്‍രാജ കാമരാജ് എഴുതിയത് കേവലം 20 മിനിറ്റുകൊണ്ടാണ്.
- കബാലി ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമായിരുന്നേനെ. സംവിധായകന്‍ പാ രഞ്ജിത് രണ്ട് സ്ക്രിപ്റ്റുമായാണ് രജനിയെ സന്ദര്‍ശിച്ചത്. ഒരു ഗ്യാംഗ്സ്റ്റര്‍ കഥയും മറ്റൊന്ന് സയന്‍സ് ഫിക്ഷനും. രജനി ആദ്യത്തേതാണ് തെരഞ്ഞെടുത്തത്.
- ചിത്രത്തിന് ട്രെയിലര്‍ ഉണ്ടായിരുന്നില്ല. ടീസര്‍ വന്നതിന് ശേഷം ആരാധകര്‍ ട്രെയിലറിനായി കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല.
- കബാലി എന്ന സിനിമ യാഥാര്‍ത്ഥ്യമാകാന്‍ കാരണം രജനിയുടെ മകള്‍ സൗന്ദര്യ രജനീകാന്താണ്. സംവിധായകന്‍ രഞ്ജിത്തിന്‍റെ ആദ്യത്തെ ചിത്രമായ ‘മദ്രാസ്’ രജനിക്കിഷ്ടമായി എന്ന് സൗന്ദര്യയാണ് രഞ്ജിത്തിനെ അറിയിക്കുന്നത്. ഇതിന് ശേഷമാണ് അദ്ദേഹം രജനിയെ കബാലിയുടെ സ്ക്രിപ്റ്റുമായി സമീപിക്കുന്നത്.
- ഇരുപത് വർഷങ്ങൾക്ക് ശേഷമാണ് രജനീകാന്ത് പുതിയ ടീമിനൊപ്പം ഒരു ചിത്രം ചെയ്യന്നത്. മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തികളുമായി മാത്രമാണ് രജനി സിനിമ ചെയ്തിരുന്നത്.
- രജനീകാന്തിന്‍റെ എന്‍ട്രി 15 മിനിറ്റിന് ശേക്ഷമാണ്. ഇത്രയും വൈകി രജനീകാന്ത് സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. 1991-ല്‍ പുറത്തിറങ്ങിയ ദളപതി എന്ന സിനിമയായിരുന്നു അത്. ഈ ചിത്രത്തില്‍ മമ്മൂട്ടിയും പ്രധാന വേഷം അഭിനയിച്ചിരുന്നു.
- മലേഷ്യയില്‍ റിലീസ് ചെയ്യുന്ന ആദ്യത്തെ ഇന്ത്യന്‍ ചിത്രമാണ് കബാലി.
- കബാലി ഒരു യഥാര്‍ത്ഥ ജീവിതാവിഷ്കാരമാണ്. ചെന്നൈ മൈലാപ്പൂരിലെ കബാലീശ്വരന്‍ എന്ന വ്യക്തിയുടെ ജീവിത കഥയാണ് ഇത്
- രജനിയുടെ സ്ഥിരം ചേഷ്ടകളോ, പഞ്ച് ഡയലോഗുകളോ സിനിമയില്‍ ഇല്ല. കബാലി പൂര്‍ണമായും രജനിയിലെ അഭിനേതാവിനെയാണ് സ്ക്രീനില്‍ എത്തിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here