Advertisement

30 മാർക്ക് നഷ്ടമായി, പ്ലസ് ടു പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ച; വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകി വിദ്യാർഥി

June 22, 2025
1 minute Read

പ്ലസ് ടു പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ച്ച. മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി അതുൽ മഹാദേവിന് 30 മാർക്ക് നഷ്ടമായി.വിദ്യാർത്ഥി ഹയർസെക്കന്ററി ജോയന്റ് ഡയറക്ടർക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകി.

80 ഇൽ 50 മാർക്കാണ് അതുൽ മഹാദേവിന് ഹിന്ദി പേപ്പറിൽ ലഭിച്ചത്. അർഹിച്ച മാർക്ക് ലഭിച്ചില്ലെന്ന് മനസ്സിലാക്കിയ വിദ്യാർത്ഥി പുനർമൂല്യ നിർണയത്തിന് അപേക്ഷ നൽകി. കാര്യമുണ്ടായില്ല, അപ്പോഴും ലഭിച്ചത് 50 മാർക്കാണ്. ഇതിനേക്കാൾ മാർക്ക് തനിക്ക് ലഭിക്കുമെന്ന് ഉറപ്പുള്ള അതുൽ മഹാദേവവ് അപേക്ഷ നൽകി ഉത്തര കടലാസ് കരസ്ഥമാക്കി. വിദ്യാർത്ഥിക്ക് തെറ്റിയില്ല, കണക്ക് തെറ്റിയത് മൂല്യ നിർണ്ണയം നടത്തിയവർക്കാണെന്ന് മനസിലായി. ഉത്തര കടലാസിൽ ആദ്യ സെഷനിലും രണ്ടാമത്തെ സെഷനിലും 30 മാർക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ രണ്ടും കൂടെ കൂട്ടി എഴുതിയത് 50 എന്നാണ്. 30 മാർക്ക് കുറച്ചെഴുതിയത് മൂലം ബിരുദ പ്രവേശനത്തിനുള്ള റാങ്കിങ്ങിൽ താഴെ പോയെന്നും വിദ്യാർത്ഥി പരാതിയിൽ പറയുന്നു.

Story Highlights : Plus Two Evaluation Error: Student Loses 30 Marks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top