ഐഎസിന് അന്ത്യശാസനം

സിറിയയിലെ മൻബിജ് നഗരത്തിൽനിന്ന് 48 മണിക്കൂറിനകം വിട്ട് പോകണമെന്ന് ഇസ്ലാമിക് സ്‌റ്റേറ്റിന് അന്ത്യശാസനം. സഖ്യ സേനയാണ് മൻബിജിൽനിന്ന് ഒഴിഞ്ഞുപോകാൻ ാവശ്യപ്പെട്ടിരിക്കുന്നത്.
നഗരവാസികളെ ഇസ്ലാമിക് സ്റ്റേറ്റിൽനിന്ന് മോചിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്. ഇസ്ലാമിക് സ്റ്റേറ്റിന് നഗരത്തിൽനിന്ന് ഒഴിഞ്ഞുപോകാനുള്ള അവസാന അവസരമാണിതെന്ന് മൻബിജ് മിലിട്ടറി കൗൺസിൽ മുന്നറിയിപ്പ് നൽകി.
രണ്ടുദിവസംമുന്പ് മൻബിജിന് സമീപം അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികൾ ഐ.എസ്. കേന്ദ്രങ്ങൾക്കുനേരേ നടത്തിയ വ്യോമാക്രമണത്തിൽ 56 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്.
സിറിയൻ സൈന്യത്തെ സഹായിക്കാൻ സഖ്യസേന നിരന്തരല വ്യോമാക്രമണം നടത്തുകയാണ്. നഗരത്തിന്റെ തെക്കൻ ഭാഗം സൈന്യത്തിന്റെ നിയന്ത്രണത്തിലായതായാണ് റിപ്പോർട്ട്.
ആക്രമണങ്ങൾ തുടരുന്നതിനാൽ നഗരം വിട്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ജനങ്ങൾക്ക് നിർദ്ദേശം നൽകി കഴിഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here