സിറിയക്കെതിരായ അമേരിക്കൻ ഉപരോധം അവസാനിപ്പിച്ചു; ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്

സിറിയക്കെതിരായ അമേരിക്കൻ ഉപരോധം അവസാനിപ്പിച്ചുകൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. സാമ്പത്തിക-വ്യാപാര ഉപരോധങ്ങൾ പിൻവലിച്ചിട്ടുണ്ട്. ട്രംപിന്റെ തീരുമാനം സിറിയയുടെ പുനർനിർമ്മാണത്തിനും വികസനത്തിനുമുള്ള വാതിൽ തുറക്കുമെന്ന് സിറിയൻ വിദേശകാര്യമന്ത്രി അസദ് അൽ ശിബാനി വ്യക്തമാക്കി.
എന്നാൽ സിറിയയുടെ മുൻ പ്രസിഡന്റ് ബാഷർ അൽ അസദിനും കൂട്ടാളികൾക്കും ഇസ്ലാമിക് സ്റ്റേറ്റിനും ഇറാനെതിരെയുമുള്ള ഉപരോധം തുടരും. കഴിഞ്ഞ മേയിൽ സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷറയുമായി സൗദി അറേബ്യയിൽ കൂടിക്കാഴ്ച നടത്തിയ ട്രംപ് സിറിയയ്‌ക്കെതിരെയുള്ള ഉപരോധം നീക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തരയുദ്ധത്തിൽ തകർന്ന് സിറിയയെ പുനർനിർമിക്കാൻ വേണ്ട സഹായങ്ങൾ ചെയ്യുമെന്ന് മേയിൽ ട്രംപ് പ്രഖ്യാപിച്ചിരുന്നു.
Read Also: വിഎസ് അച്യുതാനന്ദന്റെ നില അതീവ ഗുരുതരമായി തുടരുന്നു; ശ്വാസകോശത്തിൽ അണുബാധ
ബഷാർ അൽ അസദിന്റെ കാലത്താണ് സിറിയയ്‌ക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത്. അട്ടിമറിയിലൂടെ 2024 ഡിസംബർ എട്ടിനാണ് പ്രസിഡന്റ് ബഷാർ അൽ അസദിനെ തുരത്തി വിമതസഖ്യം അധികാരം പിടിച്ചത്. 25 വർഷത്തിനു ശേഷം സിറിയ-അമേരിക്ക നേതാക്കന്മാർ തമ്മിൽ നടന്ന കൂടിക്കാഴ്ച ചരിത്രമായിരുന്നു.
Story Highlights : Trump ends US sanctions on Syria, signs executive order
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here