കബാലി ഡാ….!!

കബാലി കാണാനായി ആകാംക്ഷയോടെ ആദ്യദിനം ആദ്യഷോയ്ക്ക് തന്നെ തിയേറ്ററിലേക്ക് ഇരച്ചുകയറിയവരിൽ സാധാരണക്കാരനെന്നോ സിനിമാക്കാരനെന്നോ ഭേദമില്ല. ഏതു കൊലകൊമ്പൻ താരമായാലും തലൈവരുടെ കാര്യത്തിലാവുമ്പോൾ ആരാധകനായി മാറും. കബാലി കാണാൻ ഉറക്കമിളച്ചെത്തിയവരിൽ ജയറാമും കാളിദാസനും വിനീത് ശ്രീനിവാസനും ഒക്കെയുണ്ട്.
ചെന്നൈയിലെ കാശി തിയേറ്ററിലാണ് ജയറാമും മകൻ കാളിദാസും കബാലി കണ്ടത്.തിയേറ്ററിലെ ആവേശം എത്രത്തോളമുണ്ടെന്ന് കാണിക്കുന്ന വീഡിയോയും ഇവരുവരും പോസ്റ്റ് ചെയ്തു.
#KabaliFDFS it’s an emotion:) pic.twitter.com/4pLi7cpeTC
— kalidas jayaram (@kalidas700) July 22, 2016
കോയമ്പേട് രോഹിണി തിയേറ്ററിൽ സുഹൃത്തുക്കൾക്കൊപ്പമെത്തിയാണ് വിനീത് ശ്രീനിവാസനും ഭാര്യയും കബാലി കണ്ടത്. കബാലി ടീഷർട്ടുകളണിഞ്ഞാണ് സംഘം എത്തിയതെന്ന പ്രത്യേകതയുമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here