Advertisement

വാഴച്ചാലിൽ ട്രക്കിംഗ് സംഘത്തിന് നേരെ കാട്ടാന ആക്രമണം; ഒരാൾക്ക് പരുക്ക്

7 hours ago
1 minute Read
vazhachal

തൃശൂർ വാഴച്ചാലിൽ ട്രക്കിംഗ് സംഘത്തിന് നേരെ കാട്ടാന ആക്രമണം. വനം വകുപ്പ് സംഘത്തോടൊപ്പം ട്രക്കിങ്ങിന് പോയവർക്ക് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. വാഴച്ചാൽ വനം ഡിവിഷനിലെ കാരാംതോട് വെച്ചാണ് സംഭവം. സംഘത്തിലുണ്ടായിരുന്ന ഇരിങ്ങാലക്കുട സ്വദേശി പി മനുവിനാണ് കാട്ടാനയുടെ ആക്രമണത്തിൽ തലയ്ക്ക് പരുക്കേറ്റത്. ഇയാളെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് രാവിലെ 7 പേരടങ്ങുന്ന സംഘമാണ് ട്രക്കിങ്ങിനു പോയത്. അതിനിടെ കാരാംതോട് വച്ച് രണ്ട് കാട്ടാനകൾ ഇവരുടെ മുന്നിലെത്തി. ആനകളെ കണ്ട് ഭയന്നോടുന്നതിനിടയിൽ മനുവിനെ തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നു. പാറപ്പുറത്ത് വീണ യുവാവിനെ ചുമന്ന് വാഹനം എത്തുന്ന ഇടത്തേക്ക് എത്തിച്ചു. അവിടെനിന്ന് വനം വകുപ്പിന്റെ ജീപ്പിൽ പെരിങ്ങൽകുത്ത് ഡാമിന് മുകളിലേക്കും, ശേഷം ആംബുലൻസിൽ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്കും കൊണ്ടുപോകുകയായിരുന്നു.

Story Highlights : Wild elephant attacks trekking group in Vazhachal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top