മേഴ്‌സി കുട്ടന് ഇത് പുതിയ നിയോഗം

സംസ്ഥാന സ്‌പോർട്ട്‌സ് കൗൺസിലിന്റെ ഉപാദ്ധ്യക്ഷനായി മേഴ്‌സി കുട്ടനെ പ്രഖ്യപിച്ചു കഴിഞ്ഞു. കായിക രംഗത്ത് ഒട്ടേറെ സംഭാവനകൾ നൽകിയ മേഴ്‌സി കുട്ടൻ എന്ന കായികതാരത്തിന്റെ നേട്ടങ്ങളിലേക്ക് ഒരു തിരിഞ്ഞു നോട്ടം.

മേഴ്‌സി കുട്ടൻ- ആറ് മീറ്റർ ചാടി കടന്ന ഇന്ത്യയുടെ ആദ്യ ലോങ് ജമ്പർ. 1960 ൽ ജനിച്ച ഇവർ 1981 ലെ ഏഷ്യൻ ചാമ്പ്യൻ ഷിപ്പിൽ, ലോങ് ജമ്പ്, റിലേ, എന്നീ ഇനങ്ങളിലായി ഇരട്ട വെങ്കലം നേടുന്നതോടെയാണ് പ്രസിദ്ധയാകുന്നത്. പിന്നീട് 1982 ലെ ഏഷ്യൻ ഗെയിംസിൽ വെള്ളി കരസ്ഥമാക്കി. 1983 ലെ ലോക ചാമ്പ്യൻ ഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചതും മേഴ്‌സി കുട്ടൻ ആണ്. 1987 ലെ
സാഫ്, 1989 ലെ ഏഷ്യൻ ട്രാക്ക് എന്നീ മത്സരങ്ങളിൽ സ്വർണ്ണം നേടിയതുൾപ്പെടെ നിരവധി അന്തർദേശീയ മത്സരങ്ങളിൽ നേട്ടം കൊയ്ത് കേരളത്തിന്റെ അഭിമാനമായി ഈ താരം.

കോമൺവെൽത്ത് ഗെയിംസിലും, ലോക അത്‌ലെറ്റിക് ചാമ്പ്യൻ ഷിപ്പിലും പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ വനിതയാണ് മേഴ്‌സി കുട്ടൻ. കൂടാതെ ദേശീയ അന്തർദേശീയ മത്സരങ്ങളിൽ ട്രാക്കിലും, ഫീൽഡിലും മെഡലുകൾ കരസ്ഥമാക്കിയ ആദ്യ ഇന്ത്യൻ കായിക താരവും കൂടിയാണ് ഇവർ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top