”സുഖമായിരിക്കുന്നു,ഉപ്പയും ഉമ്മയും ഇങ്ങോട്ട് പോരൂ”

 

ഐഎസിൽ ചേർന്നെന്ന് സംശയിക്കുന്ന മലയാളികളിലൊരാളുടെ ഫോൺ സന്ദേശം വീട്ടുകാർക്ക് ലഭിച്ചു. കാസർകോട് നിന്ന് കാണാതായ തൃക്കരിപ്പൂർ സ്വദേശി ഹഫീസുദ്ദീനാണ് തന്റെ സഹോദരിക്ക് സന്ദേശം അയച്ചത്.

അഫ്ഗാനിസ്ഥാനിലെ സോറോ ബോറോ മലനിരകളിൽ നിന്നാണ് ടെലിഗ്രാം ആപ് വഴി സന്ദേശമെത്തിയതെന്ന് സൈബർ സെൽ കണ്ടെത്തി. പോലീസ് കസ്റ്റഡിയിലാണ് ഈ ഫോൺ.സുഖമായിരിക്കുന്നു.ഉപ്പയും ഉമ്മയും ബന്ധുക്കളും ഇങ്ങോട്ട് പോരൂ എന്നാണ് സന്ദേശം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top