സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങാന്‍ മാക്സി ഗൗണ്‍

എല്ലാവർക്കും ഇപ്പോൾ സിംപിൾ വസ്തുക്കളോടാണ് പ്രിയം. വീട്ടിൽ ഉപയോഗിക്കുന്ന ഫർണ്ണീച്ചർ തൊട്ട്, മൊബൈലിൽ ഇടുന്ന കവർ പോലും സിംപിൾ ആയിരിക്കണമെന്ന വാശിയിലാണ് എല്ലാവരും. പെൺകുട്ടികളുടെ ഫാഷനിലും ‘സിംപിൾ’ തരംഗം തന്നെയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്.
ഗൗൺ ആണ് ഫാഷൻ ലോകത്തെ പുതിയ ട്രെന്റ്. എന്നാൽ സിൻഡ്രല്ല പോലുള്ള പ്രിൻസസ്സ് കഥകളിലേത് പോലത്തെ നിറയെ ഫ്രില്ലുകളും, മുത്തുളും, എംബ്രോയിഡറിയും ചെയ്ത ഗൗണുകൾ അല്ല. വളരെ സിംപിൾ ആയ മാക്‌സി ഗൗണുകളാണ് ഇപ്പോൾ ഫാഷൻ ലോകം അടക്കി വാഴുന്നത്.
സിംപ്ലിസിറ്റിക്ക് ഒപ്പം ചിക് ലുക്കും നൽകുന്നു എന്നതാണ് ഈ വേഷങ്ങളുടെ പ്രത്യേകത. നമ്മൾ വീട്ടിലിടുന്ന മാക്‌സി ആഥവാ നൈറ്റിയെ ഓർമ്മിപ്പിക്കുന്നതാണ് മാക്‌സി ഗൗണുകൾ. വ്യത്യസ്ഥമായ നിറങ്ങളിലും, പ്രിന്റിലും വരുന്ന ഇവയ്ക്ക് ആവശ്യക്കാർ ഏറെയാണ്.
ഷിഫോണിൽ വരുന്ന മാക്‌സി ഗൗണുകളോടാണ് പെൺകുട്ടികൾക്ക് പ്രിയം. ധരിക്കാൻ എളുപ്പവും, കംഫർട്ടബിളും ആണ് ഇവ. കോളേജ്, ഓഫീസ് പാർട്ടികൾ, കിറ്റി പാർട്ടികൾ, ഉറ്റ സുഹ്യത്തിന്റെയോ ബന്ധുവിന്റെയോ വിവാഹ നിശ്ചയ ചടങ്ങുകൾ തുടങ്ങി ഏത് വിശേഷാവസരങ്ങൾക്കും മാക്‌സി ഗൗൺ അനുയോജ്യമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here