“മൂന്നു പേര്‍ സ്ത്രീയെ വിവസ്ത്രയാക്കാന്‍ ശ്രമിക്കുന്നത് കണ്ടു …” വസന്ത് പോൾ ജീവൻ പണയം വച്ചത് എന്തിന്?
“എന്റെ ശരീരത്തിൽ നിരവധി മുറിവുകളുണ്ട്. പക്ഷെ എനിക്കഭിമാനം ഉണ്ട് , അതെനിക്കറിയാം! “ ഒരു അനുഭവം കുറിക്കുകയാണ് വസന്ത്.
കബാലിയുടെ തകർപ്പൻ ഷോ കണ്ട സന്തോഷത്തിൽ ആയിരുന്നു വസന്ത് പോൾ എന്ന ചെറുപ്പക്കാരൻ . ഒരു നിലവിളി കേട്ടാണ് അങ്ങോട്ട് ശ്രദ്ധിച്ചത്. “ഒരു സ്ത്രീയുടെ നിലവിളി കാതില്‍ എത്തി. ആദ്യമൊരു മൃഗത്തിന്റെ കരച്ചില്‍ പോലെയാണ് തോന്നിയത്. പിന്നീട് ആരോ സഹായത്തിനായി നിലവിളിക്കുകയാണെന്ന് മനസിലായി. ഓടിയെത്തിയപ്പോള്‍ മൂന്നു പേര്‍ ചേര്‍ന്ന് ഒരു സ്ത്രീയെ വിവസ്ത്രയാക്കാന്‍ ശ്രമിക്കുന്നത് കാണുകയായിരുന്നു.”
കഴുത്തിൽ സാരമായി ഏറ്റ മുറിവിന്റെ മൂന്നു ചിത്രങ്ങളാണ് വസന്ത് എന്ന ചെന്നൈ സ്വദേശിയായ ഫാഷൻ ഫോട്ടോഗ്രാഫർ തന്റെ ഫേസ് ബുക്ക് പോസ്റ്റിനൊപ്പം ചേർത്തത്. ആരും ശ്രദ്ധിക്കുന്ന ഒരു പോസ്റ്റ്. “ഓടിയെത്തിയ തന്നെ മൂവര്‍ സംഘം ആക്രമിച്ചെങ്കിലും മനഃസാന്നിധ്യം കൈവിടാതെ നേരിടുകയായിരുന്നു. സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടോടിയ യുവതി പ്രദേശത്തെ ഓട്ടോകാരന്റെ ശ്രദ്ധനേടുകയും രക്ഷപ്പെടുകയുമായിരുന്നു. “ സ്വന്തം ജീവൻ പോലും പണയം വച്ച് ഒരു യുവതിയെ രക്ഷിച്ച അനുഭവം തുടരുന്നു.
“ഇത്തരം സന്ദര്‍ഭങ്ങള്‍ വരുമ്പോള്‍ ഭയപ്പെടരുത്. തനിച്ചാണെങ്കിലും നമ്മുടെ ഭാഗത്താണ് ശരിയെങ്കില്‍ ലോകം നമ്മെ സഹായിക്കാനെത്തും. മൂവര്‍ സംഘവുമായുള്ള പോരാട്ടത്തിനിടയില്‍ തനിക്കു മുറിവേറ്റു. എന്നാല്‍ അഭിമാനമാണുള്ളത് . “
സ്ത്രീയുടെ നിലവിളി കേട്ട് ഓടിയെത്തി മൂവര്‍ സംഘത്തെ ഇടിച്ചൊതുക്കി യുവതിയുടെ മാനം രക്ഷിച്ച വസന്തിനിപ്പോൾ രജനിയ്ക്കുള്ളത് പോലെ ആരാധകരുണ്ട്. പോസ്റ്റിനു താഴെ സ്നേഹിതരുടെ അഭിനന്ദനങ്ങൾ കടന്ന് അപരിചിതരുടെ “നെരുപ്പെടാ…” വിളികളുടെ ചിയേഴ്സ് ആണ്. പോസ്റ്റിന്റെ ഷെയർ തന്നെ 35,000 കടന്നു ! ആരാധകർ തമിഴ്നാടതിർത്തി ഭേദിച്ച് കേരളത്തിലേക്കും കർണാടകത്തിലേക്കും വ്യാപിക്കുന്നു. നെരുപ്പെടാ… !!!
പോസ്റ്റിന്റെ പൂർണ്ണ രൂപം
———-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here