ഹിലരിയുടെ സ്ഥാനാര്‍ത്ഥിത്വം ചരിത്രം.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ ന്റെ സ്ഥാനാര്‍ത്ഥിത്വം ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ കണ്‍വെന്‍ഷനിലാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്. അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഒരു വനിതയ്ക്ക് പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നോമിനേഷന്‍ ലഭിക്കുന്നത്. പാര്‍ട്ടിയിലെ എതിരാളിയായ ബേണി സാന്‍ഡേഴ്സിനെ മറികടന്നാണ് ഹിലരി സ്ഥാനാര്‍ത്ഥിത്വം നേടിയത്. 2842 പേരുടെ പിന്തുണയാണ് ഹിലരിയ്ക്ക് ലഭിച്ചത്. നവംബര്‍ എട്ടിനാണ് പ്രസിഡന്റ്‍ തെരഞ്ഞെടുപ്പ്. റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപാണ് ഹിലരിയുടെ എതിരാളി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News