സെലിബ്രിറ്റികള്‍ ചതിക്കപ്പെടാതിരിക്കാന്‍ പത്ത് വഴികള്‍

ജ്യോത്സ്നയുടെ ഫെയ്സ് ബുക്ക് പേജ് കാണാതായതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇത്തരത്തില്‍ സ്വന്തം പേജ് മാനേജ് ചെയ്യാന്‍ സോഷ്യല്‍ മീഡിയാ മാനേജര്‍മരെ ഏല്‍പ്പിച്ച പലരേയും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. എന്നാല്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരിക്കലും നിങ്ങളുടെ പേജിന് ജ്യോത്സ്നയുടെ പേജിന് സംഭവിച്ചത് പോലത്തെ ചതി സംഭവിക്കില്ല.
1. കഴിവതും സോഷ്യല്‍ മീഡിയാ പേജുകള്‍ സ്വയം മാനേജ് ചെയ്യുക
2. ഇനി മാനേജര്‍മാര്‍ വേണ്ടി വരികയാണെങ്കില്‍ അവര്‍ക്ക് എഡിറ്റര്‍, മോഡറേറ്റര്‍ അധികാരങ്ങള്‍ മാത്രം നല്‍കുക
3.പേജിന്റെ റിക്കവറി ഇമെയിലും ഫോണ്‍ നമ്പറും നിങ്ങളുടേത് തന്നെയെന്ന് ഉറപ്പ് വരുത്തുക.
4.ഫെയ്സ് ബുക്കില്‍ നിങ്ങളുടെ സ്വന്തം ബിസിനസ്സ് അക്കൗണ്ട് തുടങ്ങി നിങ്ങളുടെ പേജിന്റെ ഉടമസ്ഥത ഉറപ്പാക്കുക.
ബിസിനസ് അക്കൗണ്ട് തുടങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
5. നിങ്ങളുടെ പേരില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന പോസ്റ്റുകള്‍ നിങ്ങളുടെ നിലപാടുകളുമായി യോജിക്കുന്നത് തന്നെയാണെന്ന് ഉറപ്പ് വരുത്തുക
6. സ്ഥിരമായി ആക്ടിവിറ്റി ലോഗ് പരിശോധിക്കുക
7. അക്കൗണ്ടിന്റെ പാസ്വേര്ഡ് കൃത്യമായ ഇടവേളകളില്‍ മാറ്റുക
8. നിങ്ങളുടെ പേജ് ഉപയോഗിച്ച് മറ്റ് പ്രൊമോഷന് വര്‍ക്കുകള്‍ നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക
9. നിങ്ങളുടെ മേഖലയില്‍ നിങ്ങളെ ദോഷമായി ബാധിക്കുന്ന രാഷ്ട്രീയ/സാമുദായിക പോസ്റ്റുകള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തുക
10.സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍/സേവനങ്ങള്‍ സൗജന്യമാണ് അതിനായി പണം നല്കി വഞ്ചിതരാകാതെ ഇരിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here