മാണിയ്‌ക്കെതിരെ പുതിയ കേസ്

മാണിയ്ക്കെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധന. നികുതി ഇളവ്‍ നല്‍കിയതില്‍ ക്രമക്കേട് ഉണ്ടെന്ന പരാതിയിന്മേലാണ് പരിശോധന. ഖജനാവിന് 150 കോടിരൂപയുടെ നഷ്ടമാണ് ഇതുമൂലം ഉണ്ടായതെന്നും പരാതിയിലുണ്ട്.പരാതിക്കാരുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. കോഴി ഇറക്കുമതിയില്‍ തോംസണ്‍ ഗ്രൂപ്പിനും  ആയുര്‍വേദ മരുന്നു കമ്പനികള്‍ക്കും നികുതി ഇളവ്‍ നല്‍കിയതുമായി ബന്ധപ്പെട്ടാണ് പരാതി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top