Advertisement

ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പണിയായി

July 29, 2016
Google News 0 minutes Read

ഇനി മുതൽ ചെറുതെങ്കിലും ഗൗരവമുള്ള ക്രിമിനൽ കേസുകളുടെ അന്വേഷണത്തിൽ ഉന്നതപൊലീസ് ഉദ്യോഗസ്ഥർ വ്യക്തിപരമായി ശ്രദ്ധ ചെലുത്തണമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ നിർദ്ദേശിച്ചു. കേസിന്റെ തുടക്കം മുതൽ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതുവരെയുള്ള കാര്യങ്ങളിൽ ഇവരുടെ ഉത്തരവാദിത്തം ഉണ്ടാകണം. പൊലീസ് ഹെഡ് കോർട്ടേഴ്‌സിൽ ചേർന്ന മുതിർന്ന ഉദ്യോഗസ്ഥരുടെ റിവ്യൂ മീറ്റിംഗിലാണ് ഈ നിർദ്ദേശം നൽകിയത്.

മതിയായ ശിക്ഷ ലഭിക്കാതെയും പ്രതികളെ വെറുതെ വിടുന്നതുമുൾപ്പെടെ ക്രിമിനൽകേസുകളിൽ പൊലീസിനും സർക്കാരിനും എതിരാവുന്ന വിധികൾക്കെതിരെ അപ്പീലോ, റിവ്യൂ പെറ്റിഷനോ കാലതാമസം കൂടാതെ നൽകണമെന്നും ബെഹ്റ നിർദ്ദേശിച്ചു.സൈബർ ക്രൈം അടക്കം ആധുനിക സാങ്കേതിക വിദ്യകൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിനും അതിന്റെ പ്രവർത്തനങ്ങളുടെ ഏകോപനത്തിനും അതീവസുരക്ഷ ഉറപ്പാക്കിയുള്ള പൊലീസ് ടെക്നോളജി സെന്റർ അരംഭിക്കുന്നതിനുള്ള നിർദ്ദേശവും യോഗം ചർച്ച ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here