മൃതസഞ്ജീവനി കണ്ടവരുണ്ടോ

രാമായണത്തിൽ ഹനുമാൻ ലക്ഷ്മണന് വേണ്ടി കൊണ്ടുവരുന്ന മൃതസഞ്ജീവനീ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉത്തരാഖണ്ഡ് കോൺഗ്രസ് സർക്കാർ. ഇതിനായി 25 കോടി രൂപയാണ് മാറ്റി വെച്ചിരിക്കുന്നത്. ആരോഗ്യമന്ത്രി സുരേന്ദ്ര സിങ് നേഗിയാമ് ഇക്കാര്യമറിയിച്ചത്.
ചൈനീസ് അതിർത്തിക്കടത്തുള്ള ഹിമാലയ മലനിരകളിലെ ദ്രോണഗിരിയിലാണ് തെരച്ചിൽ നടത്താൻ സംസ്ഥാനം ഉദ്ദേശിക്കുന്നത്. രാമായണകഥയിൽ മൃതസഞ്ജീവനി ഉണ്ടെന്ന് പറയപ്പെടുന്നത് ഈ മേഖലയിലാണ്. ഓഗസ്റ്റിൽ തെരച്ചിൽ ആരംഭിക്കും. എന്നാൽ പദ്ധതിക്കായി പണം അനുവദിക്കാൻ കേന്ദ്രസർക്കാർ തയ്യാറായില്ലെന്നും മന്ത്രി പറഞ്ഞു.
മൃതസഞ്ജീവനിക്ക് മരിച്ചവർക്ക് ജീവൻ നൽകാൻ കഴിയുമെന്നും ഇത് മരുത്വാ മലയിലാണ് കാണപ്പെടുന്നതെന്നുമാണ് പുരാണങ്ങളിൽ പറയുന്നത്. രാവണനെ നേരിടാൻ ലങ്കയിലെത്തിയ ലക്ഷ്മണന് ജീവൻ നഷ്ടമാകുമെന്ന ഘട്ടത്തിൽ ശ്രീരാമൻ മൃതസഞ്ജീവനി കൊണ്ടുവരാൻ ഹനുമാനെ ഏൽപ്പിച്ചതായി രാമായണത്തിൽ പറയുന്നുണ്ട്. എന്നാൽ ഏതാണ് ഈ ഔഷധച്ചെടിയെന്ന് തിരിച്ചറിയാനാകാതെ മരുത്വാ മലതന്നെ കയ്യിലെടുത്ത് ഹനുമാൻ ചെന്നെന്നാണ് ഐതീഹ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here