Advertisement

ബിന്ദുവിന്റെ മരണം; ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം, പ്രതിഷേധം

2 days ago
1 minute Read

കോട്ടയം മെഡിക്കൽ കോളജിലെ ബിന്ദുവിന്റെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കോട്ടയംഎംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. മെഡിക്കൽ കോളജിലേക്ക് വിവിധ പ്രതിപക്ഷസംഘടനകൾ പ്രതിഷേധമാർച്ച് നടത്തി.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അപകടം ഒരു ജീവൻ കവർന്നതോടെ ആരോഗ്യവകുപ്പിനെതിരെ നിലപാട് കടുപ്പിക്കുകയാണ് പ്രതിപക്ഷം. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി ഡി സതീശൻ രംഗത്തുവന്നു.അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ ആവശ്യം. ഉദ്യോഗസ്ഥലത്തിൽ കാലതാമസമുണ്ടായെന്നും ആരോപണമുണ്ട്. അതേസമയം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ രണ്ടാം വാർഡിലും ആറാം വാർഡിലും ബലക്ഷയമുണ്ടെന്ന ആശങ്കയാണ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ളത്.

ആരോഗ്യവകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ യൂത്ത് കോൺഗ്രസ്, മുസ്ലിം യൂത്ത് ലീഗ്, ബിജെപി പ്രവർത്തകർ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാർച്ച് നടത്തി. തിരുവനന്തപുരത്ത് മന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ നേരിയ സംഘർഷമുണ്ടായി.

Story Highlights : Bindu’s Death: Opposition Demands Health Minister’s Resignation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top