പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ എർദോഗൻ

പാശ്ചാത്യ രാജ്യങ്ങളിലെ നേതാക്കൾക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് തുർക്കി പ്രസിഡന്റ് എർദോഗൻ.

ജനാധിപത്യത്തേക്കാൾ ദുഷ്ടൻമാരുടെ വിധിയോർത്ത് ഖേദിക്കുന്നരാജ്യങ്ങൾക്ക് തുർക്കിയുടെ സുഹൃത്തുക്കളായി തുടരാൻ അവകാശമില്ലെന്ന് പ്രസിഡന്റ് പറഞ്ഞു. വെള്ളിയാഴ്ച അങ്കാറയിലുള്ള പ്രസിഡന്റിന്റെ വസതിയിൽവെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുർക്കിയിൽ ജൂലൈ 15 ന് നടന്ന അട്ടിമറി ശ്രമത്തിന് ശേഷം തുർക്കിീ സർക്കാർ എടുക്കുന്ന നടപടികളെ വിമർശിക്കുന്ന നേതാക്കൾ നിങ്ങളുടെ കാര്യം നോക്കിയാൽ മതി എന്നും എർദോഗൻ പറഞ്ഞു.

” തീവ്രവാദത്തിൽ കുറച്ചുപേർ മരിക്കുമ്പോൾ തന്നെ നിങ്ങൾ ലോകത്തിന് മുഴുവൻ തീയിടുന്നു. എന്നാൽ ജനാധിപത്യ വ്യവസ്ഥയെ സംരക്ഷിക്കുകയും 52 ശതമാനം വോട്ട് നേടി വിജയിക്കുകയും ചെയ്ത രാജ്യത്തെ പ്രസിഡന്റിനെതിരെ നടന്ന അട്ടിമറിശ്രമം പരാജയപ്പെട്ടപ്പോൾ സർക്കാരിനെ പിന്തുണയ്ക്കുന്നതിന് പകരം ദ്രോഹികളുടെ പക്ഷം ചേരുന്നു ” – എർദോഗൻ

പട്ടാള അട്ടിമറി ശ്രമം പരാജയപ്പെട്ടതിനുശേഷം തുർക്കിയിൽ 18,000ത്തിലേറെ ആളുകളെയാണ് കസ്റ്റഡിയിലെടുത്തത്. പട്ടാളക്കാരും ജഡ്ജിമാരും, സിവിൽ സർവ്വീസ് ജീവനക്കാരുമെല്ലാം ഇതിൽ ഉൾപ്പെടും.

അട്ടിമറിശ്രമം പരാജയപ്പെട്ടതിനു പിന്നാലെ തുർക്കി ഭരണാധികാരി സ്വീകരിക്കുന്ന അടിച്ചമർത്തൽ നയങ്ങൾ തുർക്കിയുടെ സഖ്യകക്ഷികളിൽ നിന്നും എതിർപ്പുയരാൻ കാരണമായിരുന്നു.

തുർക്കിയുടെ നിലപാടുകൾ ഏകാധിപത്യത്തിലേക്കാണെന്നും വിമർശനമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് എർദോഗൻ പടിഞ്ഞാറൻ രാജ്യങ്ങളിലെ നേതാക്കൾക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top