ലിപ് ബാം അഡിക്ഷൻ ഉണ്ടോ ?? ഇതാ 5 ലക്ഷണങ്ങൾ !!

എല്ലാ പെൺകുട്ടികളുടെ കയ്യിലും കാണാം മിനിമം ഒരു ലിപ് ബാം എങ്കിലും. മിക്കവരും പുറത്ത് പോകുമ്പോൾ അത് കയ്യിൽ കരുതാറുമുണ്ട്. എന്നാൽ ദിവസത്തിൽ പലതവണ അത് ഉപയോഗിക്കുന്നവരാണ് നിങ്ങൾ എങ്കിൽ ചിലപ്പോൾ നിങ്ങൾ ലിപ് ബാം അഡിക്ട് ആകാം !! താഴെ പറയുന്ന ലക്ഷണങ്ങൾ ഉണ്ടോ എന്ന് നോക്കൂ….

1. നിങ്ങളുടെ പ്രിയപ്പെട്ട ബ്രാൻഡ്

ഒരു ബ്രാൻഡിനോട് ഇഷ്ടമുണ്ടാകുന്നത് സ്വാഭാവികം. എന്നാൽ അത് മാത്രമേ ഉപയോഗിക്കൂ എന്നുള്ള വാശിയും, അത് കിട്ടാതെ ആകുമ്പോൾ നിരാശയും ദേഷ്യവും തോന്നുന്നുണ്ടെങ്കിൽ ഒന്നു സൂക്ഷിച്ചോളൂ !!

2. ‘ഒന്നിമില്ലാത്ത’ അവസ്ഥ

Lip-Balm-Miley

ലിം ബാം പുരട്ടാതെ ഇരിക്കുമ്പോൾ പ്രധാനപ്പെട്ട ഒന്ന് അണിയാത്ത പോലെ ഉള്ള തോന്നൽ. ഒന്നുകൂടെ തെളിച്ച് പറഞ്ഞാൽ ഒരു ‘നേക്കഡ് ഫീലിങ്ങ്’.

3. പരിഭ്രാന്തി

Lip-Balm-Excited

പുറത്ത് പോയ സമയത്ത് ലിപ് ബാമിനായി ബാഗിൽ തപ്പിയപ്പോഴാണ് അറിയുന്നത്, നിങ്ങൾ ലിപ് ബാം എടുക്കാൻ മറന്നിരിക്കുന്നു. ഈ സാഹചര്യത്തിൽ നിങ്ങൾ പരിഭ്രാന്തരാവുന്നുണ്ടോ ?? തൊട്ടടുത്ത കടയിൽ പോയി അത് വാങ്ങുന്ന വരെ നിങ്ങൾക്ക് സമാധാനം കിട്ടുന്നില്ലെങ്കിൽ നിങ്ങൾ ലിപ് ബാം അഡിക്ടാകാം. !!

4. ലിപ് ബാം തുടർച്ചയായ ഉപയോഗിക്കൽ

Lip-Balm-Apply

ഭക്ഷണം കഴിച്ചയുടനെ നിങ്ങൾ ചെയ്യുന്നത് ലിപ്പ് ബാം വിണ്ടും പുരട്ടൽ ആണോ ?? എങ്കിൽ ഇതും അഡിക്ഷന്റെ മറ്റൊരു ലക്ഷണമാണ്.

5. ഒന്നിൽ കൂടുതൽ ലിപ് ബാം കൈവശം വെക്കൽ

LIp-Balm-Probelm

ഒന്ന് കണ്ടില്ലെങ്കിലോ എന്ന പേടിയിൽ നിന്നാണ് ഈ പ്രവണത ഉണ്ടാവുന്നത്. ലിപ് ബാമിന്റെ ഒരു ട്യൂബ് കണ്ടില്ലെങ്കിൽ, നിങ്ങളുടെ പേഴ്‌സിലോ, ബാഗിലോ ആയി മറ്റൊരു പോട്ടോ, സ്റ്റിക്കോ കാണും. പ്രോബ്‌ളം സോൾവ്ഡ് !!

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top