മാധ്യമ പ്രവർത്തകർക്ക് നേരെ വീണ്ടും കയ്യേറ്റം

കോഴിക്കോട് ഏഷ്യാനറ്റ് ന്യൂസ് സംഘത്തിന് നേരെ കയ്യേറ്റ ശ്രമം. ഏഷ്യാനറ്റ് ബ്യൂറോ ചീഫ് ബിനു രാജ് ഡ്രൈവർ പ്രകാശ് എന്നിവർക്ക് നേരെയാണ് കയ്യേറ്റം. ഡിഎസ്എൻജി തിരിച്ചെടുക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. ടൗൺ പോലീസ് സ്‌റ്റേഷനിൽ വെച്ചായിരുന്നു കയ്യേറ്റം. ചുമതലയിൽ നിന്നും മാറ്റി നിർത്തിയ ടൗൺ എസ്.ഐ ആണ് മാധ്യമ പ്രവർത്തകരെകയ്യേറ്റം ചെയ്തത്.

അതേ  സമയം മണിക്കൂറുകൾക്കകം നടപടി എടുക്കുമെന്ന് മുഖ്യ മന്ത്രി അറിയിച്ചു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top