കോടിയേരിഭാഷണം ക്ലീൻ
July 31, 2016
0 minutes Read

കോടിയേരി ബാലകൃഷ്ണൻ പയ്യന്നൂരിൽ നടത്തിയ പ്രസംഗത്തിന് പോലീസിന്റെ ക്ലീൻ സർട്ടിഫിക്കറ്റ് .
പയ്യന്നൂര്‍ പ്രസംഗത്തില്‍ കോടിയേരിക്കെതിരെ കേസില്ലെന്ന് ലോക് നാഥ് ബഹ്റ അറിയിച്ചു. ഡി.ജി.പി.ക്ക് വി.എം. സുധീരൻനല്കിയ പരാതിയിന്മേലാണ് തീരുമാനമായത്. ഡി.ജി.പി.തനിക്ക് ലഭിച്ച പരാതി ആദ്യം കണ്ണൂർ എസ്.പി.ക്ക് അയച്ചു. കണ്ണൂര്‍ എസ്.പി. കേസിന്റെ നിയമവശം അറിയാൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ശ്രീധരൻ നായർക്ക് കൈമാറി. ഇപ്പോൾ
നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുക്കണ്ട എന്ന് തീരുമാനിച്ചത്. ഭീഷണിപ്പെടുത്തി എന്ന വാദം നില നില്‍ക്കില്ലെന്നായിരുന്നു നിയമോപദേശം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement