ട്വിറ്ററിലും ഒന്നാമൻ മോഹൻലാൽ

ട്വിറ്ററിൽ 10 ലക്ഷം ആരാധകരുള്ള ആദ്യ മലയാളി താരമായി മോഹൻലാൽ. ട്വിറ്ററിൽ മോഹൻലാലിനെ ഫോളേ ചെയ്യുന്നവരുടെ എണ്ണം ഇന്നലെ 10 ലക്ഷം കടന്നു.
ഇതോടെ ഈ നേട്ടം സ്വന്തമാക്കുന്ന മലയാളത്തിലെ ആദ്യത്തെ നടൻ എന്ന പ്രത്യേകതയും ലാലിന് സ്വന്തം. ആറ് വർഷങ്ങൾക്ക് മുമ്പാണ് ലാൽ ട്വിറ്ററിൽ അക്കൗണ്ട് തുറക്കുന്നത്. ബ്ലോഗിലെന്ന പോലെ ട്വിറ്ററിലും സജീവമാണ് താരം.
നവമാധ്യമങ്ങളിൽ മോഹൻലാൽ എപ്പോഴും സജീവമാണ്. കാലിക പ്രസക്തമായ വിഷയങ്ങളിൽ തന്റേതായ അഭിപ്രായ പ്രകടനങ്ങൾ നടത്തുന്ന താരം ബ്ലോഗിലൂടെ എഴുതുകയും ട്വിറ്റർ ഫേസ്ബുക്ക് പേജുകളിലൂടെ ഇവ ഷെയർ ചെയ്യുകയും പതിവാണ്. എല്ലാ മാസവും 21ആം തീയതി ദ കംപ്ലീറ്റ് ആക്റ്റർ എന്ന ബ്ലോഗിൽ അദ്ദേഹത്തിന്റെ ലേഖനം പ്രത്യക്ഷപ്പെടും. ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിതുറക്കുന്നവയായിരിക്കും ഈ ലേഖനങ്ങൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here