മുബൈ- ഗോവാ ദേശീയ പാതയില്‍ പാലം ഒലിച്ചു പോയി. രണ്ട് ബസ്സുകള്‍ കാണാതായി

കനത്ത മഴയില്‍ മുബൈ- ഗോവാ ദേശീയ പാതയില്‍ പാലം ഒലിച്ചു പോയി. മഹാരാഷ്ട്രയിലെ സാവിത്രി നദിയിക്ക് കുറുകെയുള്ള പാലമാണ് ഒലിച്ച് പോയത്. പാലത്തിലുണ്ടായിരുന്ന രണ്ട് ബസ്സുകളും നാല് വാഹനങ്ങളും കാണാതായെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് ഉണ്ട്. ഇന്നലെ അര്‍ദ്ധ രാത്രി രണ്ട് മണിയോടെയാണ് സംഭവം. ഇവിടെ രണ്ട് പാലമായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ പഴയ പാലമാണ് തകര്‍ന്നത്. ദേശീയ ദുരന്ത നിവാരണ സംഘം രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top