ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്ഥാപക ഹിലരിയെന്ന് ട്രംപ്

വിവാദങ്ങളുടെ തോഴനായ റിപ്പബ്ലിക്കൻ പാർടിയുടെ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് വീണ്ടും വിവാദത്തിൽ. എതിർ സ്ഥാനാർത്ഥി ഹിലാരി ക്ലിന്റനെതിരെയുള്ള പരാമർശങ്ങളാണ് ട്രംപിന് വിവാദങ്ങൾ സമ്മാനിക്കാറുള്ളത്. ഇത്തവണയും ഇതിന് മാറ്റമില്ല.
ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിച്ചത് ഹിലരിയാണെന്നായിരുന്നു ഇത്ത വണത്തെ ആരോപണം. ഇസ്ലാമിക സ്‌റ്റേറ്റ് സ്ഥാപക എന്ന നിലയിൽ ഹിലരിക്ക് അവ രിൽ നിന്നും അവാർഡ് കിട്ടേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു.
ഒർലാൻറോ, സാൻ ബർനാഡിനോ, വേൾഡ് ട്രേഡ് സെന്റർ എന്നിവിടങ്ങളിലേക്കും ലോകത്തുടനീളമുള്ള ഭീകരാക്രമണങ്ങളിലേക്കും നോക്കുക അവയെല്ലാം ഐഎസ് ഏറ്റെടുത്തിരിക്കുകയാണെന്നും ട്രംപ് കൂട്ടിതച്ചേർത്തു. താനായിരുന്നു പ്രസിഡന്റെങ്കി ൽ വേൾഡ് ട്രേഡ് സെന്റർ ആക്രമണം നടക്കില്ലായിരുന്നു. ഹിലരിയോട് തോൽക്കു ന്നത് ലജ്ജാകരമാണെന്നും ഫ്‌ളോറിഡയിൽ നടന്ന റാലിയിൽ ട്രംപ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here