ജാസിം ഇസ മുഹമ്മദ് ഹസ്സന്‍, റിയല്‍ ഫയര്‍ ഫൈറ്റര്‍

ഇതാണ് ആ മനുഷ്യന്‍. തീ ആളി പടരുമ്പോളും സ്വന്തം ജീവന്‍ പോലും വക വയ്ക്കാതെ യാത്രക്കാരെ രക്ഷിക്കാന്‍ ഇറങ്ങി പുറപ്പെട്ട റിയല്‍ ഫയര്‍ ഫൈറ്റര്‍, ജാസിം ഇസ മുഹമ്മദ് ഹസ്സന്‍. ഇന്നലെ ദുബായ് വിമാനത്താവളത്തില്‍ കത്തിക്കൊണ്ടിരിക്കുന്ന വിമാനത്താവളത്തില്‍ നിന്ന് 282 യാത്രക്കാരേയും 12 ഫ്ലൈറ്റ് ജീവനക്കാരേയുമാണ് ജാസിം മരണത്തിന്റെ മുഖത്ത് നിന്ന് പിടിച്ച് മാറ്റിയത്. പക്ഷേ ആ മരണവുമായുള്ള പോരാട്ടത്തിനിടെ ജാസിം തോറ്റു. ആ തോല്‍വിയ്ക്ക് ഒരു ജയമുണ്ട്.എക്കാലത്തും 294 പേര്‍ സ്വന്തം ജീവിതത്തിന്റെ വിലയാണ് ജാസിമിന് നല്‍കുക. ലോകം അവസാനിക്കുന്നത് വരെയും ജാസിം അജയ്യനായിരിക്കും. മരണം കവര്‍ന്നെടുക്കാത്ത അദ്ദേഹത്തിന്റെ മഹത്വം ലോകം ഓര്‍മ്മിച്ചു കൊണ്ടേ ഇരിക്കുകയും ചെയ്യും.
ഒരിക്കല്‍ പോലും സ്വന്തം ജീവിനെ കുറിച്ച് ഒാര്‍ക്കാതെ ജാസിം രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ പലപ്രാവശ്യം അഗ്നി ഗോളങ്ങള്‍ ജാസിമിനെ വിഴുങ്ങാനായി എത്തിയിരുന്നുവെന്ന് രക്ഷപ്പെട്ടവര്‍ പറയുന്നു. മാരകമായി പരിക്കേറ്റിട്ടും പിന്മാറാതെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പെടുകയായിരുന്നു ജാസിം. അപ്പോള്‍ നൂറുകണക്കിന് ആളുകളുടെ ജീവന്‍ വെന്തുരുകുമോ എന്ന ഭയം മാത്രമായിരിക്കും ജാസിമിനെ അലട്ടിയിരിക്കുക. അപകടം നടന്നയുടനെ അവിടെക്ക് എത്തിയ ജാസിം യാത്രക്കാരെ ഒന്നൊന്നായി പുതിയ ജീവിതത്തിലേക്ക് ഇറക്കി വിട്ടു. ഏതോ നിമിഷം സ്വന്തം ശരീരത്തിലേക്ക് തീ ആളി പടരുന്നതുവരെ ഒരടി പോലും പിന്നോട്ട് വച്ചതും ഇല്ല.
ഇന്നലെ ദുബായ് വിമാനത്താവളത്തില്‍ ഫ്ലൈറ്റിന് തീപിടിച്ചു കൊണ്ടിരിക്കെ യാത്രക്കാരന്‍ പകര്‍ത്തിയ വീഡിയോ