നേടുമോ സ്വർണം തോക്കിൻ കുഴലിലൂടെ !!

ഇന്ത്യൻ താരങ്ങൾ പങ്കെടുക്കുന്ന 12 ഇന മത്സരങ്ങളാണ് ഇന്ന് റിയോയിൽ നടക്കുന്നത്. ഇതിൽ ഷൂട്ടിങ് മത്സരത്തിന് താരങ്ങൾ ഇന്ന് ഇറങ്ങും. പുരുഷ വിഭാഗം 10 മീറ്റർ എയർ പിസ്റ്റൾ, വനിതാ വിഭാഗം 10 മീറ്റർ എയർ റൈഫിൾ എന്നീ ഇനങ്ങളിലാണ് ഇന്ത്യൻ താരങ്ങൾ ഇറങ്ങുന്നത്.
ജീത്തു റായ്, ഗുർപ്രീത് സിംഗ് എന്നിവരാണ് 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക. അയോണിക പോളും അപൂർവി ചന്ദേലയും മത്സരിക്കുന്ന 10 മീറ്റർ എയർ റൈഫിളാണ് പ്രതീക്ഷയുണർത്തുന്ന മറ്റൊരിനം. ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തുള്ള ജീത്തു റായിയാണ് ഇന്ത്യയുടെ തുറുപ്പു ചീട്ട്.
ഇന്ത്യൻ സമയം വൈകുന്നേരം അഞ് മണിക്കാണ് വനിതകളുടെ യോഗ്യതാ റൊണ്ട്. ഫൈനൽ രാത്രി 7 മണിക്ക്. 57 പേർ പങ്കെടുക്കുന്ന യോഗ്യതാ റൗണ്ടിൽനിന്ന് എട്ട് പേരാണ് ഫൈനലിലെത്തുക.
രാത്രി ഒമ്പതരയോടെയാണ് പുരുഷ വിഭാഗം എയർ പിസ്റ്റളിന്റെ യോഗ്യതാ മത്സരം. 12 മണിക്ക് ഫൈനൽ. പുരുഷ വിഭാഗത്തിൽ 54 പേരാണ് യോഗ്യതാ മത്സരത്തിൽ പങ്കെടുക്കുന്നത്.
ഷൂട്ടിങ്ങിൽ ഇതുവരെ ഇന്ത്യ നേടിയ മെഡലുകൾ
- രാജ്യവർധൻ സിങ് റാത്തോഡ് – വെള്ളി മെഡൽ – ഏഥൻസ് 2004
- അഭിനവ് ബിന്ദ്ര – സ്വർണം – ബെയ്ജിങ് 2008
- വിജയ കുമാർ – വെള്ളി – ലണ്ടൻ 2012
- ഗഗൻ നാരംഗ് – വെങ്കലം – ലണ്ടൻ 2012
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here