പ്രമേയവും കോൺഗ്രസിനെതിരെ തന്നെ!!

കേരളാ കോൺഗ്രസ് എംഎൽഎമാർ നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്ന് ചരൽക്കുന്ന് ക്യാംപിൽ പ്രമേയം. ജോസ് കെ മാണിയാണ് പ്രമേയം അവതരിപ്പിച്ചത്.തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ പ്രതിനിധികൾ നിലവിലുള്ള സ്ഥിതി തുടരണമെന്നും പ്രമേയം നിർദേശിക്കുന്നു.
എൻഡിഎയുമായി സഖ്യത്തിനില്ലെന്ന് കെ.എം.മാണി വ്യക്തമാക്കിയിരുന്നു.കേരളാ കോൺഗ്രസിന്റെ മൂന്ന് ജില്ലാക്കമ്മിറ്റികൾ എതിർപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് തീരുമാനം.സ്റ്റിയറിംഗ് കമ്മിറ്റിക്ക് ശേഷം അന്തിമനിലപാട് അറിയിക്കാമെന്നും മാണി പറഞ്ഞിട്ടുണ്ട്.
കോൺഗ്രസിനെതിരെ കടുത്ത വിമർശനങ്ങളാണ് ചരൽക്കുന്നിൽ ഉയരുന്നത്. പൂഞ്ഞാറിലെ യുഡിഎഫ് തോൽവിക്ക് കാരണം കോൺഗ്രസാണ്. പി സി ജോർജിനെ സഹായിക്കുന്ന നിലപാടാണ് അവിടെ കോൺഗ്രസ് സ്വീകരിച്ചത്. മാണിയെ പാലായിൽ തോല്പ്പിക്കാനുള്ള ശ്രമങ്ങളും ഉണ്ടായി.രമേശ് ചെന്നിത്തലയ്ക്ക് ഇക്കാര്യത്തിൽ വലിയ പങ്കാണുള്ളതെന്നും രാഷ്ട്രീയചർച്ചയിൽ അഭിപ്രായമുയർന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here