സുരക്ഷയൊക്കെ പരസ്യത്തിൽ മാത്രം; കരുതിയിരുന്നാൽ നിങ്ങൾക്ക് കൊള്ളാം

 

ലോകത്ത് വിറ്റഴിക്കപ്പെട്ട 90 കോടി ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകളിൽ ഗുരുതര സുരക്ഷാ പിഴവെന്ന് റിപ്പോർട്ട്.ക്വാൽകം പ്രൊസസറിൽ പ്രവർത്തിക്കുന്ന ഫോണുകളിലാണ് പിഴവ് കണ്ടെത്തിയിരിക്കുന്നത്.സെക്യൂരിറ്റി കമ്പനിയായ ചെക്ക് പോയിന്റ് സോഫ്‌റ്റ്വെയർ ടെക്‌നോളജീസിന്റേതാണ് റിപ്പോർട്ട്.

സുരക്ഷാ പിഴവ് മുതലെടുത്ത് യൂസറുടെ വ്യക്തിഗതവിവരങ്ങൾ ശേഖരിക്കാൻ ഹാക്കർമാർക്ക് സാധിക്കും.മാൽവെയർ ആപ്പുകളിലൂടെ സ്മാർട്ട് ഫോൺ നിയന്ത്രണം ഏറ്റെടുക്കാനും ഇതിലൂടെ കഴിയും.

അതീവ സുരക്ഷ ഉണ്ടെന്ന് അവകാശപ്പെടുന്ന ബ്ലാക്ക് ഫോൺ 1,ബ്ലാക്ക് ഫോൺ 2 എന്നിവയിൽ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്‌ ഉള്ളത്. സാസംങ് ഗ്യാലക്‌സി എസ് 7, ഗ്യാലക്‌സി എസ്7 എഡ്ജ്, വണ്‍പ്ലസ് 3, ഗൂഗിള്‍ നെക്‌സസ് 5എക്‌സ്, നെക്‌സസ് 6പി, എല്‍ജി ജി4, എല്‍ജി ജി5, എല്‍ജി വി10, വണ്‍പ്ലസ് വണ്‍, വണ്‍പ്ലസ് 2, വണ്‍പ്ലസ് 3 തുടങ്ങിയവയും ഈ ലിസ്റ്റിൽ ഉൾപ്പെടുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More