ടി.എം.തോമസ് ഐസക് എന്ന പിതാവിന് മക്കളെക്കുറിച്ച് പറയാനുള്ളത്….

മകളുടെ വിവാഹമാണെന്ന വിവരം ഫേസ്ബുക്കിലൂടെ ഷെയർ ചെയ്ത് ധനകാര്യമന്ത്രി ടി.എം.തോമസ് ഐസക്. ന്യൂയോർക്കിൽ വച്ചാണ് വിവാഹമെന്നും വരൻ വിദേശിയാണെന്നും അറിയിക്കുന്ന തോമസ് ഐസക് തന്റെ മക്കളുടെ കാര്യത്തിൽ താൻ ഇരട്ടത്താപ്പ് നയമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വിമർശിക്കാറുള്ളവരോട് അതിനുള്ള മറുപടിയും നല്കിയിരിക്കുന്നു.തന്റെ വിവാഹബന്ധം വേർപെടുത്തിയിട്ട് ഇരുപത് വർഷമായെന്നും മക്കൾ അവരുടെ അമ്മയോടൊപ്പമാണ് വളരുന്നതെന്നും അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം….
ഒരു പക്ഷേ സുഹൃത്തുക്കള്‍ പലരും അറിഞ്ഞു കാണും. എന്‍റെ മകള്‍ സാറയുടെ വിവാഹ മാണ്. ആഗസ്റ്റ് 12 ന് വെള്ളിയാഴ്ച ന്യുയോര്‍ക്കില്‍ വച്ചാണ് വിവാഹം. ന്യുയോര്‍ക്ക് യൂണിവേ ഴ്സിറ്റി യില്‍ പബ്ലിക് ഹെല്‍ത്തില്‍ മാസ്റ്റേഴ്സ് ഡിഗ്രിക്ക് പഠിക്കുന്ന മാക്സ് മെക്ലെന്‍ബര്‍ഗ് ആണ് വരന്‍. ഇറാഖ് യുദ്ധത്തി നെതി രായി ട്ടുള്ള വിദ്യാര്‍ത്ഥി പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു മാക്സ്. ഇപ്പോള്‍ പാര്‍പ്പിട പ്രശ്നത്തി ലാണ് കമ്പം. അമ്മ ഡോ.അറ്റിന ഗ്രോസ്മാന്‍, കോപ്പര്‍ യൂണിയന്‍ യൂണിവേഴ്സിറ്റിയില്‍ ഹിസ്റ്ററി പ്രൊഫസ റാണ്. അച്ഛന്‍ ഡോ. ഫ്രാങ്ക് മെക്ലെന്‍ബര്‍ഗ്, ലിയോ ബെക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷണ ഡയറക്ടറും മുഖ്യ ആര്‍ക്കേവിസ്റ്റുമാണ്.
ചെന്നൈയിലാകട്ടെ സര്‍ക്കാരിന്‍റെ മധ്യസ്ഥതയില്‍ താരതമ്യേന മെച്ചപ്പെട്ട തൊഴില്‍ സുരക്ഷിതത്വം ഉണ്ട്. ഈ സ്ഥിതിവിശേഷത്തിന്‍റെ രാഷ്ട്രീയ സാഹചര്യങ്ങള്‍ സാറ വിശകലനം ചെയ്യുന്നുണ്ട്.
ഏതാനും ദിവസം ഞാന്‍ ന്യുയോര്‍ക്കില്‍ ഉണ്ടാകും. രണ്ടോ- മൂന്നോ ദിവസം കാന്‍സാസ് സിറ്റിയില്‍ ഐസനോവര്‍ പ്രസിഡന്‍ഷ്യല്‍ ആര്‍ക്കേവ്സില്‍ ആയിരി ക്കും. 1957-59 കാലത്തെ കേരളത്തെക്കുറി ച്ചുള്ള ചില രേഖകള്‍ പരതാനാണ് ഉദ്ദേശിക്കുന്നത്. എന്‍റെ ഫെയ്സ്ബുക്ക് സുഹൃത്തു കള്‍ക്ക് ആര്‍ക്കെങ്കിലും ഈ ആര്‍ക്കേവ്സുമായി ബന്ധമുണ്ടെങ്കില്‍ സഹായം സ്വീകരിക്കുന്നതില്‍ സന്തോഷമേയുള്ളൂ.
അവസാനമായി എന്‍റെ മക്കളെ ക്കുറിച്ച് പറയുമ്പോഴെല്ലാം മക്കളെ അമേരിക്കയില്‍ വളര്‍ത്തുന്നതിന്‍റെ ഇരട്ടത്താപ്പ് സംബന്ധിച്ച ആക്ഷേപവുമായി രംഗപ്രവേശം ചെയ്യാറുള്ള ചില ചങ്ങാതിമാരുണ്ട്. അവരുടെ അറിവിലേയ്ക്കായി പറയട്ടെ, എന്‍റെ വിവാഹ ബന്ധം വേര്‍പ്പെടുത്തിയിട്ട് രണ്ട് പതിറ്റാണ്ടിലേറെയായി. മക്കള്‍ കുട്ടിക്കാലം മുതല്‍ അമ്മയോടൊപ്പം വിദേശത്താണ് വളര്‍ന്നത്. അവരുടെ വിദ്യാഭ്യാസത്തിലും വളര്‍ച്ചയിലും എന്‍റെ പങ്ക് വളരെ ചെറുതാണെന്ന കാര്യം കുറ്റബോധത്തോടെ പറയട്ടെ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here