ഫെല്‍പ്സിന് ഒളിംപിക്സില്‍ 21 ാം സ്വര്‍ണ്ണം

മൈക്കില്‍ ഫെല്‍പ്സിന് ഒളിംപിക്സില്‍ ഇരുപത്തിയൊന്നാം സ്വര്‍ണ്ണം.  പതിനഞ്ച് വയസുമുതല്‍ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ തുടങ്ങിയ ഫെല്‍‍പ്‍സ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ വാരിക്കൂട്ടിയ താരമാണ്. 4*200 ഫ്രീ സ്റ്റൈല്‍ റിലേയില്‍ ഒന്നാം സ്ഥാനം നേടിയതോടെ യാണ് ഫെല്‍പ്സിന്റെ മെഡല്‍ നില 21 ലേക്ക് ഉയര്‍ന്നത്. റിയോയിലെ ഫെല്‍പ്സിന്റെ മൂന്നാം സ്വര്‍ണ്ണമാണിത്.

2000ലെ സിഡ്നി ഒളിമ്പിക്സില്‍ അഞ്ചാം സ്ഥാനമായിരുന്നു  ഫെല്‍‍പ്‍സിന്.  നാലു വര്‍ഷം കഴിഞ്ഞ് ഏതന്‍സില്‍ നിന്ന് ആറ് സ്വര്‍ണ്ണവും രണ്ട് വെങ്കലവും കരസ്ഥമാക്കിയാതോടെയാണ് ഈ മെഡല്‍ വേട്ടക്കാരന്റെ ഒപ്പം നീന്തല്‍ ഇതിഹാസം എന്ന പേര് കൂടെ കൂടുന്നത്. തുടര്‍ന്ന് പങ്കെടുത്ത എട്ടിനങ്ങളില്‍ എട്ടിലും സ്വര്‍ണ്ണം നേടി ഫെല്‍പ്‍സ്‍.   അതില്‍ ഏഴെണ്ണവും ലോക റെക്കോര്‍ഡും ഒരെണ്ണം ഒളിമ്പിക് റെക്കോര്‍ഡുമായിരുന്നു. കഴിഞ്ഞതവണത്തെ ലണ്ടന്‍ ഒളിമ്പിക്സില്‍ നാലു സ്വര്‍ണ്ണവും രണ്ട് വെള്ളിയും കൂടി ഫെല്‍പ്സ് വാരിക്കൂട്ടി.  ലണ്ടന്‍ ഒളിമ്പിക്‍സിന് പിന്നാലെ വിരമിക്കുമെന്ന് പ്രഖ്യാപിച്ച ഫെല്‍പ്‍സ് ആരാധകരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് റിയോയിലെത്തിയത്. റിയോയില്‍ ആദ്യം പങ്കെടുത്ത 4×100 മീറ്ററിലും സ്വര്‍ണ്ണം ഫെല്‍പ്‍സിനായിരുന്നു. 200മീറ്റര്‍ ബട്ടര്‍ഫ്ലൈയിലും ഫെല്‍പ്സ് സ്വര്‍ണ്ണം നേടി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top