ഹൈടെക് എടിഎം മോഷണം, തെളിവെടുപ്പിന് പ്രതിയുമായി അന്വേഷണ സംഘം തിരുവനന്തപുരത്ത്

ഹൈടെക് എടിഎം മോഷണക്കേസിലെ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നു. തിരുവനന്തപുരം ജില്ലയിലെ എസ്ബിടി, ഫെഡറൽ ബാങ്കുകളുടെ എടിഎമ്മുക ളിൽനിന്ന ലക്ഷങ്ങൾ മോഷ്ടിച്ച ഗബ്രിയേലിനെയാണ് തെളിവെടുപ്പിനായി സംഭവം നടന്ന എടിഎം കൗണ്ടറിൽ കൊണ്ടുവന്നത്. തിരുവനന്തപുരം നഗരത്തിലെ വെള്ളയമ്പലം ആൽത്തറ ജംങ്ഷനിലെ എടിഎമ്മിൽനിന്നാണ് പണം നഷ്ടമായത്.
എടിഎം കവർച്ചയ്ക്ക് പിന്നിൽ രാജ്യാന്തര സംഘമാണെന്ന് കണ്ടെത്തിയതോടെ അന്വേഷണം വ്യാപിപ്പിക്കുകയും റുമാനിയക്കാരായ മൂന്ന് പ്രതികളിലൊരാളെ പോലീസ് അറെസ്റ്റ് ചെയ്യുകയുമായിരുന്നു. മുബൈ പോലസീസാണ് പ്രതിയെ പിടികൂടിയത്.
വളരെ നാളുകൾ കൊണ്ടുള്ള ആസൂത്രിതമായ കവർച്ചയാണ് ഇതെന്നാണ പോലീസ് പറയുന്നത്. പണം പിൻവലിക്കപ്പെട്ടതായി അറിയിച്ച് മൊബൈലിൽ മെസേജ് വന്നപ്പോഴാണ് അക്കൗണ്ട് ഉടമകൾ പണം അപഹരിക്കപ്പെട്ട വിവരം അറിയുന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെട്ടത്. ആറോളം ബ്രാഞ്ചുകളിൽ നിന്ന് പരാതി ലഭിച്ചിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, ഫെഡറൽ ബാങ്ക് എന്നിവയുടെ എടിഎമ്മുകളിൽ നിന്നാണ് തട്ടിപ്പ് നടന്നിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here