അത് ‘ടിപി ചന്ദ്രശേഖരൻ മോഡൽ’ കൊലപാതകം???

 
നാദാപുരത്ത് മുഹമ്മദ് അസ്ലം കൊല്ലപ്പെട്ടത് ടിപി ചന്ദ്രശേഖരൻ കൊലപാതക മോഡലിൽ ആണെന്ന് സൂചന. ആക്രമണ രീതി ഉൾപ്പടെ ചൂണ്ടിക്കാട്ടി പ്രാദേശിക മാധ്യമങ്ങളാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്.പോലീസും ഇക്കാര്യം ചൂണ്ടിക്കാട്ടിയതായാണ് റിപ്പോർട്ട്.

കാളിയറമ്പത്ത് മുഹമ്മദ് അസ്ലമിനെ കൊന്നത് ക്വട്ടേഷൻ സംഘമാണെന്ന നിഗമനമാണ് പോലീസിനുള്ളത്.ആക്രമണത്തിനുപയോഗിച്ച ഇന്നോവ കണ്ണൂർ രജിസ്‌ട്രേഷനിലുള്ളതാണെന്നും സൂചനകൾ ഉണ്ട്.ആക്രമണത്തിൽ അസ്ലമിന്റെ ഇടത് കൈപ്പത്തി അറ്റു തൂങ്ങിയിരുന്നു.ആക്രമണം നടന്ന രീതി,അസ്ലമിന്റെ ശരീരത്തിൽ കാണപ്പെട്ട മുറിവുകൾ,കൊലയാളിസംഘം രക്ഷപെട്ട രീതി എന്നിവ പരിശോധിക്കുമ്പോൾ കൊലയാളികൾ പ്രൊഫഷണൽ സംഘത്തിലുൾപ്പെട്ടവരാകാനാണ് സാധ്യതയെന്ന് കുറ്റാന്വേഷണ വിദഗ്ധരും വിലയിരുത്തുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top