”അത് എൽഡിഎഫ് നിലപാടല്ല ,ലേഖകൻ ചരിത്രം പഠിക്കണം”

kanam cpi against KE Ismail

കെ.എം.മാണിയെയും മുസ്ലീംലീഗിനെയും ക്ഷണിച്ച് ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച ലേഖനം എൽഡിഎഫ് നിലപാട് അല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.ദേശാഭിമാനിയിൽ ലേഖനമെഴുതിയ ആൾ ചരിത്രം പഠിക്കേണ്ടത്‌ അത്യാവശ്യമാണെന്നും കാനം വിമർശിച്ചു.
കേരളാ കോൺഗ്രസിനും മുസ്ലിം ലീഗിനും എതിരായ സിപിഐ നിലപാടിൽ മാറ്റമില്ല. ആ ലേഖനമെഴുതിയ വ്യക്തി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ 1986 മുതലുള്ള ലേഖനങ്ങൾ വായിക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇന്നലെയാണ് ദേശാഭിമാനിയിൽ മുഖപ്രസംഗമായി വിവാദ ലേഖനം വന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top