ദേ, പിന്നേം മെസി!!

 

ഇനി രാജ്യത്തിനു വേണ്ടി കളിക്കില്ലെന്ന ആ തീരുമാനം ലയണൽ മെസ്സി പിൻവലിച്ചു.അർജന്റീനിയൻ നായകൻ വീണ്ടും രാജ്യാന്തര ഫുട്‌ബോളിൽ മടങ്ങിയെത്തുന്നുവെന്ന് ബിബിസിയാണ് റിപ്പോർട്ട് ചെയ്തത്.ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീന ടീമിലേക്ക് ലയണൽ മെസിയും സെർജിയോ അഗ്യുറോയും അടക്കമുള്ള താരങ്ങളെ പുതിയ കോച്ച് എഡ്ഗ്വാർഡോ ബ്വാസാ തെരഞ്ഞെടുത്തിട്ടുണ്ട്.

രാജ്യത്തോടുള്ള സ്‌നേഹം കാരണമാണ് മടങ്ങി എത്തുന്നതെന്ന് തിരിച്ചുവരവിനെക്കുറിച്ച് മെസി പറഞ്ഞു.മറ്റെന്തിനെക്കാൾ മഹത്തരമാണ് സ്വന്തം രാജ്യത്തിനായി ജേഴ്‌സി അണിയുന്നതെന്ന് കരുതുന്നതായും മെസി വ്യക്തമാക്കി.

കോപ്പാ അമേരിക്കാ ഫൈനലിൽ ചിലിയോട് തോറ്റതിനു പിന്നാലെയായിരുന്നു ലോകമെമ്പാടുമുള്ള ആരാധകരെ നിരാശയിലാഴ്ത്തി മെസി വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top