‘ലുലു’ ഇനി തിരുവനന്തപുരത്തും

 

കൊച്ചിക്ക് പിന്നാലെ തിരുവനന്തപുരത്തേക്കും ലുലു ഷോപ്പിംഗ് മാൾ എത്തുന്നു. തിരുവനന്തപുരം ആക്കുളത്താണ് ലുലു ഗ്രൂപ്പിന്റെ പുതിയ സംരംഭം ഒരുങ്ങുന്നത്. ഈ മാസം 20ന് ശിലാസ്ഥാപന കർമ്മം നടക്കുമെന്ന് ലുലുഗ്രൂപ്പ് മേധാവി എംഎ യൂസഫലി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ശിലാസ്ഥാപനം നിർവഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചടങ്ങിൽ അധ്യക്ഷനായിരിക്കും.

2000 കോടി മുതൽമുടക്കിൽ 20 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണ് ആക്കുളത്ത് ലുലുമാൾ പണിതുയർത്തുക.സ്വകാര്യമേഖലയിൽ കേരളത്തിലെത്തുന്ന ഏറ്റവംു വലിയ നിക്ഷേപമാണ് 2000 കോടി രൂപ.ഷോപ്പിംഗ് മാളിന് പുറമേ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹോട്ടലും കൺവൻഷൻ സെന്ററും ഇതോടൊപ്പം ഉണ്ടാവുമെന്നും ലുലുഗ്രൂപ്പ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top