ട്രെയിൻക്കൊള്ള; അന്വേഷണം കൊച്ചിയിലേക്കും

ട്രെയിനിൽ കൊണ്ടുപോകുകയായിരുന്ന ആറു കോടി രൂപ കൊള്ളയടിച്ച കേസിൽ അന്വേഷണം കൊച്ചിയിലേക്കും വ്യാപിപ്പിക്കുന്നു. സേലം -എഗ്മോർ എക്‌സ്പ്രസിന്റെ കോച്ചിനുമുകളിൽ ദ്വാരം ഉണ്ടാക്കി നടത്തിയ കവർച്ചയിൽ റെയിൽ വേ, ബാങ്ക് ജീവനക്കാരെ ചോദ്യം ചെയ്ത് വരികയായിരുന്നു.

കൊള്ള നടന്നതിനു രണ്ടു ദിവസം മുമ്പ് മോഷണം നടന്ന കോച്ചിന്റെ വാർഷിക അറ്റകുറ്റപ്പണി എറണാകുളം സൗത്തിലെ യാർഡിൽ നടത്തിയിരുന്നു. അറ്റകുറ്റപ്പണി നടന്ന സമയത്ത് ഏതെങ്കിലും തരത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായോ എന്നു തമിഴ്‌നാട് ക്രൈംബ്രാഞ്ച് സംഘം കൊച്ചിയിലെത്തി പരിശോധിച്ചു.

ഇവിടെ വെച്ചാണോ ബോഗിക്ക് മുകളിൽ ദ്വാരം ഉണ്ടാക്കിയതെന്നു കണ്ടെത്തുകയായിരുന്നു ലക്ഷ്യം. യാർഡിലെ സിസിടിവി ദൃശ്യങ്ങളും ടെലിഫോൺ കോളുകളും പോലീസ് പരിശോധിച്ചു. എന്നാൽ സംശയകരമായി ഒന്നു പോലീസിന് കണ്ടെത്താനായില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top