ബീഹാറിൽ വിഷമദ്യ ദുരന്തം, 13 പേർ മരിച്ചു

ബീഹാറിൽ വിഷമദ്യം കഴിച്ച 13 പേർ മരിച്ചു. നിരവധി പേർ ഗുരുതരാവസ്ഥയിലാണ്. ബീഹാറിലെ ഗോപാൽഗഞ്ചിലുള്ള മദ്യശാലയിൽ നിന്ന് മദ്യം വാങ്ങി കഴിച്ചവരാണ് അപകടത്തിൽപ്പെട്ടത്.
എന്നാൽ വിഷമദ്യമാണോ മരണകാരണമെന്ന് വ്യക്തമല്ലെന്നാണ് ഗോപാൽഗഞ്ച് മജിസ്‌ട്രേറ്റിൻറെ പ്രതികരണം. സമ്പൂർണ മദ്യനിരോധനം നടപ്പിലാക്കുന്ന ബീഹാറിൽ നിരോധനത്തിന് ശേഷം റിപ്പോർട്ട് ചെയ്യുന്ന ആദ്യമദ്യദുരന്തമാണിത്. ഏപ്രിൽ മുതലാണ് നിതീഷ് കുമാർ സർക്കാർ സംസ്ഥാനത്ത് സമ്പൂർണ്ണ മദ്യ നിരോധനം ഏർപ്പെടുത്തിയത്.
ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിൻറെ ജന്മനാടാണ് ദുരന്തം നടന്ന ഗോപാൽഗഞ്ച്. നഗരത്തിലെ നോനിയ ടോലി പ്രദേശത്ത് നിന്നുമാത്രം ഏഴ് മരണങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിരോധനത്തിനു ശേഷവും വ്യാജമദ്യം ലഭിച്ചിരുന്ന പ്രദേശമാണിത്. ഇവിടെ നിന്നും മദ്യം വാങ്ങിക്കഴിച്ച നിരവധി ആളുകൾ ചൊവ്വാഴ്ച രാവിലെ മുതൽ ഛർദ്ദിയും തലകറക്കവും അനുഭവപ്പെട്ട് ആശുപത്രയിൽ പ്രവേശിക്കപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here