ഇനി പ്രതീക്ഷ സിന്ധുവിൽ

ഒളിമ്പിക്‌സിൽ ഇതുവരെയും മെഡൽ നേടാനാകാത്ത ഇന്ത്യയ്ക്ക് പ്രതീക്ഷയായി പി വി സിന്ധു സെമി ഫൈനലിൽ. ബാഡമിന്റൺ വനിതാ സിംഗിൾസിലാണ് സിന്ധു സെമിയിൽ എത്തിയിരിക്കുന്നത്.
ലണ്ടൻ ഒളിമ്പിക്‌സ് വെള്ളിമെഡൽ ജേതാവും ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനക്കാരിയുമായ വാങ് യിഹാനെ പരാജയപ്പെടുത്തിയാണ് സിന്ധു സെമിഫൈനലിൽ കടന്നത്. സ്‌കോർ: 22-20, 21-19.
ആദ്യ സെറ്റിൽ 7-5 ന് പിന്നിലായ സിന്ധു ഉടൻതന്നെ ആധിപത്യം പിടിച്ചെടുത്തു.
സൈന നേഹ്‌വാളിന് ശേഷം ഒളിമ്പിക്‌സിന്റെ സെമിഫൈനലിലത്തെുന്ന ഇന്ത്യൻ താരം കൂടിയാണ് സിന്ധു. പത്താം റാങ്കുകാരിയായ സിന്ധുവിന്റെ ആദ്യ ഒളിമ്പിക്‌സാണ് ഇത്.
ജാപ്പനീസ് താരങ്ങൾ തമ്മിലുള്ള ക്വാർട്ടർ ഫൈനൽ മത്സരത്തിലെ വിജയി ആയിരിക്കും സെമിഫൈനലിൽ സിന്ധുവിനെ നേരിടുക. ആഗസ്റ്റ് പതിനെട്ടിന് വൈകുന്നേരം 5.50നാണ് സെമിഫൈനൽ മത്സരം. പുരുഷ സിംഗിൾസിൽ കെ.ശ്രീകാന്തും ക്വാർട്ടറിലത്തെിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here