ശേഷം ഇംപാക്ട്; അക്‌സയെ കൊന്ന കേസിലെ പ്രതി പീഡനശ്രമത്തിന് പോലീസ് പിടിയിൽ

ഫ്ളവേഴ്‌സിലെ ശേഷം പ്രോഗ്രാം കണ്ട് പ്രതിയെ തിരിച്ചറിഞ്ഞു, പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പോലീസ് പിടിയിൽ. ഫഌവേഴ്‌സിലെ ശേഷം പ്രോഗ്രാമിന്റെ 32ആം എപ്പിസോഡിൽ നൽകിയ അക്‌സ എന്ന പെൺകുട്ടിയുടെ കൊലപാതകത്തിന്റെ അന്വേഷണം കണ്ട് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ച ആളെ പതിമൂന്നുകാരി തിരിച്ചറിയുകയായിരുന്നു.

നാലുവയസ്സുകാരി അക്‌സയെ കൊന്ന കേസിൽ ജാമ്യത്തിൽ കഴിയുന്ന പ്രതി രജിത്തിനെയാണ് 13 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പോലീസ് അറെസ്റ്റ് ചെയ്തതത്. തെങ്ങണയ്ക്കടുത്ത് വാടകവീട്ടിൽ താമസിച്ച് മണ്ണുമാന്തി ഓപ്പറ്റേറായി ജോലി ചെയ്തിരുന്ന രജിത്ത് പതിമൂന്നുകാരിയെ മൊബൈൽ ചിത്രങ്ങൾ കാട്ടി വശീകരിച്ചു പീഡിപ്പിക്കാൻ ശ്രമിച്ചെന്നാതാണ് കേസ്.

അക്‌സ എന്ന നാലുവയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന ഇയാളുടെ ദൃശ്യങ്ങൾ ഫ്ളവഴ്‌സ് ചാനലിലെ ശേഷം പ്രോഗ്രാമിൽ കണ്ട പെൺകുട്ടി ഇയാൾ കൊലയാളിയെന്ന് തിരിച്ചറിഞ്ഞ് സ്‌കൂളിലെ അധ്യാപികമാരോട് വിവരങ്ങൾ പറയുകയായിരുന്നു. തുടർന്ന് അധ്യാപകർ ചൈൽഡ് വെൽഫയർ കമ്മിറ്റിയിൽ പരിതി നൽകി. ചൈൽഡ് ഫെൽഫറയർ കമ്മിറ്റിയാണ് പോലീസിൽ അറിയിച്ചത്.

പതിമൂന്ന് വയസ്സുകാരിുടെ അമ്മ ഭർത്താവുമായി പിണങ്ങി അകന്നു താമസിക്കുകയാണ്. കുട്ടിയുടെ അച്ഛനുമായി സൗഹൃദം സ്ഥാപിച്ച രജിത്ത് വീട്ടിൽ ചെന്നാണ് പെൺകുട്ടിയെ അശ്ലീല ചിത്രങ്ങൾ കാണിച്ച് വശീകരിക്കാൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

അക്‌സയുടെ അമ്മ റാണിയും രജിത്തും സുഹൃത്തും ചേർന്നാണ് പെൺകുട്ടിയെ ക്രൂരമായി കൊന്നത്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ഇയാൾ തിരുവനന്തപുരം, പിറവം, കൊച്ചി എന്നിങ്ങനെ പല സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top