ഒന്നുകിൽ നീതി,അല്ലെങ്കിൽ മരണം

മേലുദ്യോഗസ്ഥന്റെ പീഡനത്തെത്തുടർന്ന് മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ നീതി തേടി പിതാവിന്റെ ആത്മഹത്യാ ശ്രമം.സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കുന്നില്ലെന്നാരോപിച്ചാണ് ഷാജി എന്നയാൾ തിരുവനന്തപുരം വഴുതക്കാടുള്ള മൊബൈൽ ടവറിനു മുകളിൽ കയറിയുള്ള ഈ ആത്മഹത്യാശ്രമം.
കൊല്ലം സോയിൽ കൺസർവേഷൻ ഓഫീസ് ജീവനക്കാരനും ആദിവാസി വിഭാഗത്തിൽ പെട്ടയാളുമായ ഷാജിയുടെ മകൾ ഈ വർഷം ജനുവരിയിലാണ് ആത്മഹത്യ ചെയ്തത്. തന്റെ ഓഫീസിലെ ഉന്നതോദ്യോഗസ്ഥൻ ആനന്ദബോസ് പീഡിപ്പിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് ഷാജി പറയുന്നു. നിരവധി തവണ ഇതുസംബന്ധിച്ച് പോലീസിൽ പരാതി നല്കിയെങ്കിലും നടപടി ഉണ്ടായില്ല.
ഉയർന്ന ഉദ്യോഗസ്ഥനെതിരെ പരാതിപ്പെട്ടതിനെത്തുടർന്ന് ഷാജിയെ സ്ഥലം മാറ്റുകയും ചെയ്തു.ഭാര്യയും മൂന്ന് മക്കളും ഷാജിക്കൊപ്പം തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ഇയാളെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസും ഫയർഫോഴ്‌സും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here