ആരായിരിക്കും ആ സുന്ദരി

കൊച്ചിയിൽ നടക്കുന്ന പെഗാസസ് മിസ് ഏഷ്യാ മത്സരത്തിന് ഇനി നിമിഷങ്ങൾ മാത്രം. സിയാൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന മത്സരത്തിൽവിവിധ രാജ്യങ്ങളിൽനിന്നായി 18 സുന്ദരിമാരാണ് മാറ്റുരയ്ക്കുന്നത്. വൈകീട്ട് 6.30 നാണേ് മത്സരം.
സൗന്ദര്യ മത്സരമെങ്കിലും കഴിവും ആത്മ വിശ്വാസവും മാറ്റുരയ്ക്കുന്ന വേദിയിൽ വിജയിക്കുക എളുപ്പമല്ല. മിസ് ക്വീൻ ഓഫ് ഇന്ത്യ അങ്കിത ഖരത്ത് ആണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.
നാഷണൽ കോസ്റ്റിയൂം, ബ്ലാക്ക് തീം റൗണ്ട്, വൈറ്റ് ഗൗൺ എന്നിങ്ങനെ മൂന്ന് മത്സരങ്ങളിൽനിന്നായാണ് വിജയിയെ കണ്ടെത്തുത. മൂന്നര ലക്ഷം രൂപയാണ് സമ്മാനത്തുക.
ഫസ്റ്റ് റണ്ണറപ്പിന് ഒന്നരവ ലക്ഷം രൂപയും സെക്കറ്റ് റെണ്ണറപ്പിന് ഒരു ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. മൽസരത്തിൽനിന്ന് ലഭിക്കുന്ന ലാഭവിഹിതം നിർധനരായ നൂറ് ഹൃദ്രോഗികൾക്ക് ശസ്ത്രക്രിയക്കായി നീക്കിവെക്കും.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News