Advertisement

ഒളിമ്പിക്‌സിലെ പെൺ പോരാളികൾ

August 20, 2016
0 minutes Read


130 കോടി ജനതയുടെ അഭിമാനം കാത്ത നിമിഷങ്ങൾ. രണ്ട് പെൺ പോരാളികളുടെ അധ്വാനത്തിന്റെയും ആത്മസമർപ്പണത്തിന്റെയും തന്റേടത്തിന്റെയും ഫലം. അതാണ് ഇന്ന് ഇന്ത്യയുടെ ശിരസ്സ് ലോകത്തിന് മുന്നിൽ ഉയർത്തിനിർത്തിയിരിക്കുന്നത്. ഇത് ആദ്യമല്ല ഇന്ത്യൻ പെൺശക്തികൾ വീറോടെ വിജയം കൊയ്ത് മടങ്ങിവരുന്നത്. രാജ്യം ഒളിമ്പിക്‌സിൽ ഇതുവരെ നേടിയ 17 മെഡലുകളിൽ ഇവരുടെ വിയർപ്പുമുണ്ട്. കർണ്ണം മല്ലേശ്വരി മുതൽ സിന്ധു വരെ നീളുന്നു മെഡൽ വേട്ട

മെഡൽ നേടി എന്നതിനപ്പുറം റിയോ ഒളിമ്പിക്‌സിൽ ഇന്ത്യയിൽനിന്ന് പങ്കെടുത്ത 120 താരങ്ങളിൽ 54 പേർ വനിതകളായിരുന്നു. ഇവരിൽ രണ്ട് പേർ കാത്തുവെച്ചു രാജ്യത്തിന്റെ അഭിമാനം. പ്രതീക്ഷകൾ പലരെ ചുറ്റിപ്പറ്റിയപ്പോഴും സാക്ഷി മാലിക് വെങ്കലം നേടുമെന്ന് വിശ്വസിക്കാൻ രാജ്യത്തിനായിരുന്നോ… സംശയമുണ്ട്. എന്നാൽ റിയോയിൽ ആദ്യമെഡൽ നേടാൻ സാക്ഷിതന്നെ വേണ്ടി വന്നു, തുടർന്ന് സിന്ധുവും.
കർണ്ണൻ മല്ലേശ്വരി, മേരി കോം, സൈന നെഹ്വൾ ശ്രേണിയിലേക്ക് എഴുതി വെക്കാം ഇനി ഈ പേരുകളും. ഇന്ത്യയുടെ ആദ്യ വനിതാ ഒളിമ്പ്യൻ കളിക്കാനിറങ്ങുന്നത് 1924 ൽ പാരീസ് ഒളിമ്പിക്‌സിലാണ്. ടെന്നീസ് വനിതാ സിംഗിൾസിൽ വരെയെത്തിയ എൻ പോളി.
1924 ലെ പാരീസ് ഒളിമ്പിക്‌സിൽ ആയിരുന്നു മത്സരം. പ്രീ ക്വാർട്ടർ വരെ എത്തിയ ടെന്നീസ് താരം എൻ പോളി. പിന്നീട് ഒളിമ്പിക്‌സിൽ സ്ത്രീ സാന്നിദ്ധ്യമുണ്ടാകുന്നത് സ്വാതന്ത്രാനന്തരം 1952 ൽ.  1960 മുതൽ 76 വരെ നടന്ന മത്സരങ്ങളിൽ ഇന്ത്യൻ വനിതകൾ ഉണ്ടായിരുന്നില്ല. പിന്നീട് ഒറ്റയക്കം, അത് ഇരട്ട സംഖ്യായാകാൻ 2000വരെ കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ 54 വരെ എത്തി.

ആദ്യ വനിതാ മെഡൽ നേട്ടമെന്ന ചരിത്രം കർണ്ണം മല്ലേശ്വരിക്കാണ്. ഭാരോധ്വഹനത്തിൽ. മെഡൽ നേടാനായില്ലെങ്കിലും ഒളിമ്പ്യൻ പിടി ഉഷയാണ് ട്രാക്കിലിറങ്ങിയ ആദ്യ ഇന്ത്യക്കാരി. ചെറിയ പോയിന്റിൽ നഷ്ടപ്പെട്ട വെങ്കലം തിരിച്ചു പിടിക്കാനാണ് ടിന്റു അടക്കമുള്ള ശിക്ഷ്യ ഗണങ്ങളുമായി ഉഷ ഇപ്പോൾ പൊരുതുന്നത്. പെൺ പോരാട്ടങ്ങളുടേതുകൂടിയാണ് ഇന്ത്യൻ കായിക ചരിത്രം. 2016 ൽ അത് പെൺ പോരാട്ടങ്ങളുടേത് മാത്രവും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top