ഗൗള്‍ഡിയന്‍ ഫിഞ്ച്- പ്രകൃതിയുടെ സൗന്ദര്യ ഭാവം

അമേരിക്കയില്‍ റെയിന്‍ബോ ഫിഞ്ച് എന്ന പേരിലും അറിയപ്പെടുന്ന ഈ പക്ഷി അതിന്റെ ഭംഗി കൊണ്ട് എല്ലാവരേയും ആകര്‍ഷിയ്ക്കും. വരകളില്‍ പോലും കിട്ടാത്ത അത്ര പെര്‍ഫെക്ഷനോടെയാണ് പ്രകൃതി ഈ പക്ഷിയ്ക്ക് രൂപവും വര്‍ണ്ണവും കൊടുത്തിരിക്കുന്നത്.
കറുപ്പ്, പച്ച, മഞ്ഞ, ചുവപ്പ് നിറങ്ങളുടെ കോമ്പിനേഷനിലാണ് ഒറ്റനോട്ടത്തില്‍ ദൃശ്യമാകുക. തല ചുവപ്പ്, കറുപ്പ്, മഞ്ഞ നിറങ്ങളിലാണ്. 130- 140 മില്ലീമീറ്റര്‍ വരെ വലിപ്പമുള്ള ചെറിയ പക്ഷികളാണിവ. ഓരോ നിറങ്ങളും അതിന്റെ കണക്ക് ഒട്ടും ചോരാതെ അച്ചില്‍ വാര്‍ത്ത പോലെയാണ് പ്രകൃതി ഈ പക്ഷിയ്ക്ക് നല്‍കിയിരിക്കുന്നത്.
വീവര്‍ ഫിഞ്ച് ഗണത്തില്‍ പെടുന്ന ഈ പക്ഷിയെ കണ്ടെത്തിയത് പക്ഷി ശാസ്ത്രജ്ഞനായ ജോണ്‍ ഗുഡാണ്. ആസ്ട്രേലിയയിലാണ് ഈ പക്ഷി ഗൗഡിയന്‍ ഫിഞ്ച് എന്ന് പേരില്‍ വ്യാപകമായി അറിയപ്പെടുന്നത്. മൂന്ന് തരത്തിലുള്ള ഫിഞ്ചറാണ് ഭൂമുഖത്ത് ഉള്ളത്. കളര്‍ വേരിയന്റുകള്‍ കൊണ്ടാണ് ഇവയെ തിരിച്ചറിയുന്നതും.
ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമം ഉണ്ടായാല്‍ മാത്രമേ 40 കിലോമീറ്ററിന് അപ്പുറത്തേയ്ക്ക് ഈ പക്ഷികള്‍ സഞ്ചരിക്കാറുള്ളൂ. നോര്‍ത്തേണ്‍ ആസ്ട്രേലിയയിലാണ് ഈ പക്ഷികള്‍ വ്യാപകമായി കാണപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടോടെ ഇവയുടെ എണ്ണം ഭൂമിയില്‍ കുറഞ്ഞ് കൊണ്ടിരിക്കുകയാണ്. മരപ്പൊത്തുകളിലാണ് ഇവയുടെ വാസം. വിത്തുകളാണ് ഇവയുടെ ഭക്ഷണം എന്നാല്‍, അടയിരിക്കുമ്പോള്‍ ഈ പക്ഷികള്‍ പുല്ലിന്റെ തളിരിലകളാണ് ഭക്ഷിക്കുക. ആണ്‍ പക്ഷികളും പെണ്‍പക്ഷികളും മുട്ടയ്ക്കുമേല്‍ അടയിരിക്കും. ബ്രീഡ് ചെയ്യാന്‍ എളുപ്പമായതിനാല്‍ ഇവയുടെ മ്യൂട്ടഡ് ജനറേഷനുകളും ഭംഗിയുടെ അമൂര്‍ത്തഭാവവുമായി ഇപ്പോള്‍ ലോകത്തുണ്ട്.
സെപ്തംബര്‍ രണ്ട് മുതല്‍ 15 വരെ കോട്ടയം നാഗമ്പടം മൈതാനിയില്‍ നടക്കുന്ന ഫ്ളവേഴ്സ് ഓണം എക്സ് പോ 2016 യിലെ മുഖ്യ ആകര്‍ഷണമാണ് ഈ പക്ഷി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here