Advertisement

വില്ലേജോഫിസ് തീ വച്ച കേസിൽ വഴിത്തിരിവ്; മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

August 23, 2016
0 minutes Read
ഉദ്യോഗസ്ഥരുടെ ഗുരുതര വീഴ്ചകൾ കണ്ടെത്തി

വെള്ളറട വില്ലേജോഫിസ് തീ വച്ച കേസിൽ നടന്ന തുടരന്വേഷണങ്ങളിൽ ഉദ്യോഗസ്ഥരുടെ ഗുരുതര വീഴ്ചകൾ കണ്ടെത്തി. റവന്യൂ രേഖകൾ സൂക്ഷിക്കുന്നതിൽ ഗുരുതര വീഴ്ച്ച വരുത്തിയ മൂന്ന്  ഉദ്യോഗസ്ഥരെ റവന്യൂ പ്രിൻസിപ്പൾ സെക്രട്ടറി പി.എച്ച്. കുര്യൻ സസ്പെൻഡ് ചെയ്തു.

നെയ്യാറ്റിൻകര മുൻ അഡീ. തഹസീൽദാർ രാജദാസ്, ഹെഡ് സർവ്വേയർ ശൈലേന്ദ്രൻ, ഹെഡ് ഡ്രാഫ്റ്റ്മാൻ ശൈലജ എന്നിവർക്കാണ് സസ്പെൻഷൻ.

സാംകുട്ടി വില്ലേജ് ഓഫീസിന് തീ വെച്ച സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണം

ആണ് സസ്പെൻഷനിലേക്ക് നയിച്ചത്. റീ സർവ്വേ റെക്കോർഡുകൾ പരിശോധിക്കുന്ന സംഘം സാംകുട്ടിയുടെ സ്ഥലത്തിന്റെ പട്ടയ രേഖകൾ നെയ്യാറ്റിൻകര താലൂക്ക് ഓഫീസിൽ നിന്ന് കണ്ടെത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top