സാക്ഷി ഇനി ബ്രാൻഡ് അംബാസിഡർ

റിയോ ഒളിമ്പിക്‌സിൽ ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ സാക്ഷി മാലിക് ഇനി ബ്രാന്റ് അംബാസിഡർ. കേന്ദ്ര സർക്കാരിന്റെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ക്യാമ്പൈന്റെ ബ്രാൻഡ് അംബാസിഡറായി സാക്ഷിയെ നിയമിച്ചു.
ക്യാമ്പൈനിൽ ഹരിയാനയുടെ ബ്രാൻഡ് അംബാസിഡറായാണ് സാക്ഷിയെ നിയമിച്ചിരിക്കുന്നത്. സംസ്ഥാന ആരോഗ്യ, കായിക മന്ത്രി അനിൽ വിജയാണ് അംബാസിഡറായി സാക്ഷിയെ തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്.
ഒളിമ്പിക്‌സിൽ രാജ്യത്തിന് അഭിമാനാർഹമായ നേട്ടം കരസ്ഥമാക്കി തിരിച്ചെത്തിയ സാക്ഷിയ്ക്ക് വൻ വരവേൽപ്പാണ് രാജ്യം നൽകിയത്. പുലർച്ചെ ഡെൽഹി ഇന്ദിരാഗാന്ധി വിമാനത്താവളളത്തിൽ എത്തിയ സാക്ഷിയെ സ്വീകരിക്കാൻ ഹരിയാനയിലെ മന്ത്രിമാരായ കവിത ജെയിൻ, റാവു നർബീർ സിംഗ്, വിപുൽ ഗോയൽ എന്നിവർ എത്തിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here